city-gold-ad-for-blogger

ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2014) വാട്ട്‌സ് ആപ്പ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനൊപ്പം വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ചന്തേര പോലീസ് സ്‌റ്റേഷനടുത്ത തസ്ലീമ (18) യാണ് ഇക്കഴിഞ്ഞ 19 മുതല്‍ കാണാതായത്.

മൂന്ന് ദിവസമായിട്ടും തസ്ലീമയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. വാട്ട്‌സ് ആപ്പ് ചാറ്റിംഗിലൂടെ പ്രണയത്തിലായ തസ്ലീമ യുവാവിനൊപ്പം ഒളിച്ചോടിയത്.

പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് അന്വേഷണം ഇപ്പോള്‍ മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി
Keywords : Kanhangad, Kerala, Police, Investigation, Missing, Girl, Kasaragod, Thasleema, WhatsApp. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia