മനോജിന്റ മരണം: കസ്റ്റഡിയിലുള്ളവരെ പ്രത്യേക സംഘം ചോദ്യംചെയ്യുന്നു
Aug 4, 2012, 14:32 IST
കാഞ്ഞങ്ങാട്: വ്യാഴാഴ്ച സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ ഡി.വൈ.എഫ്.ഐ. ഉദുമ കീക്കാനം യൂനിറ്റ് പ്രസിഡന്റ് ടി. മനോജ്(24) മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരെ കാഞ്ഞങ്ങാട് എ.എസ്.പി.എച്ച്. മഞ്ജുനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്തുതുടങ്ങി
കസ്റ്റഡിയിലുള്ള അഞ്ചുപേരെയാണ് വെള്ളിയാഴ്ച ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്.സംഭവം നടക്കുമ്പോള്‍ മനോജിനൊപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി എവി.ശിവപ്രസാദ്, സി.പി.എം.തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം. കരുണാകരനെ ആക്രമിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സുകുമാരന്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
വ്യാഴാഴ്ച ഹര്‍ത്താലനുകൂലികള്‍ പ്രകടത്തിനുശേഷം തിരിച്ച് പോവുകയായിരുന്ന മനോജിനെ ബൈക്കുകളിലെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുവീഴ്ത്തി ചവിട്ടിക്കൊന്നുവെന്നാണ് ആരോപണം. മരണകാരണത്തെക്കുറിച്ച് സംശയമുള്ളതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ബേക്കല്‍ പോലീസ് വ്യാഴാഴ്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 302ാം വകുപ്പനുസരിച്ച് കൊലക്കുറ്റമാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
മൗവ്വല്‍ പ്രദേശത്തെ 15ഓളം ലീഗ് പ്രവര്‍ത്തകരെ പോലീസ് വ്യാഴാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുന്നു. കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.പി. തമ്പാന്‍, കാഞ്ഞങ്ങാട് സി.ഐ.കെ.വി. വേണുഗോപാല്‍, ആദൂര്‍ സി.ഐ. സതീഷ്‌കുമാര്‍,എസ്.ഐ.മാരായ വിജയന്‍, ജോസഫ്, എ.എസ്.ഐ.മാരായ ഉണ്ണികൃഷ്ണന്‍, രാഘവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.-

Keywords; Kanhangad, CPM, Accuse, Murder-case