city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനാശാസ്യം: കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌ക്കൂളിനടുത്ത ക്വാര്‍ട്ടേഴ്‌സ് പോലീസ് വളഞ്ഞു

അനാശാസ്യം: കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌ക്കൂളിനടുത്ത ക്വാര്‍ട്ടേഴ്‌സ് പോലീസ് വളഞ്ഞു
കാഞ്ഞങ്ങാട്: ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് തിങ്കളാഴ്ച രാത്രി ഹൊസ്ദുര്‍ഗ് പോലീസ് വളഞ്ഞു. ഇവിടെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീടു വളഞ്ഞത്.
കഴിഞ്ഞ ദിവസം ഈ ക്വാര്‍ട്ടേഴ്‌സിലേക്ക് ഒരു ഇന്നോവ കാറില്‍ ചിലര്‍ എത്തിയതായി പരിസരവാസികള്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇന്നോവ കാര്‍ ഈ ക്വാര്‍ട്ടേഴ്‌സ് പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ചട്ടഞ്ചാല്‍ സ്വദേശിയായ ഒരു സമ്പന്നന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

 പല പോലീസ് ഉദ്യോഗസ്ഥന്മാരുമായും അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് പോലീസ് തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിയത്. അധ്യാപികയാണെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയാണെന്നും കാഞ്ഞങ്ങാട്ട് ഫിനാന്‍സ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നും യുവതി തരാതരം പോലെ മാറ്റി മാറ്റി പറയുന്നത് സംശയത്തി ന് ഇടയാക്കിയിട്ടുണ്ട്.

നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ പട്ടാപ്പകല്‍ യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നാല് മാസം മുമ്പ് നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹോംഗാര്‍ഡിനെ നീലേശ്വരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
യുവതിയോടൊപ്പം നഗരത്തിലെ ചില സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മാറി മാറി താമസിക്കുന്നത് കൂടുതല്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

Keywords: Immoral traffic, Police, Enquiry, Quarters, Near, Durga school, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia