city-gold-ad-for-blogger

പരാതി കെട്ടിച്ചമച്ചത്, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് എഴുതിത്തള്ളി

കാഞ്ഞങ്ങാട്:(www.kasargodvartha.com 02.08.2014) പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച കേസ് എഴുതിത്തള്ളാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വെള്ളരിക്കുണ്ട് പരപ്പ മാവുള്ളാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസാണ് കെട്ടിച്ചമച്ചതെന്നു കണ്ടെത്തി എഴുതിത്തള്ളുന്നത്.

2013 ആഗസ്ത് മൂന്നിനാണ് പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പമെത്തി വെള്ളരിക്കുണ്ട് പോലീസില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനിത്തോട്ടത്തെ സോണിക്കെതിരെ കേസെടുത്തത്. 2011 മെയ് മാസത്തില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഈ കേസാണ് പരാതി വ്യാജമെന്ന് കണ്ടെത്തി പോലീസ് എഴുതിത്തള്ളുന്നത്. സി.ഐ. എം.കെ. ഹരികുമാറാണ് ഇതു സംബന്ധിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ട് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്. വിചാരണാവേളയില്‍ പെണ്‍കുട്ടിയോ, ബന്ധുക്കളോ കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് എഴുതിത്തള്ളുന്നതു സംബന്ധിച്ച് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചെങ്കിലും അതിനും പ്രതികരണമുണ്ടായില്ല.

പ്ലസ്ടു പഠനത്തിനു ശേഷം കര്‍ണാടകയില്‍ ജനറല്‍ നഴ്‌സിംഗിനു പഠിക്കുന്ന ഘട്ടത്തിലാണ് പെണ്‍കുട്ടി പീഡന പരാതിയുമായി രംഗത്തു വന്നത്.

പരാതി കെട്ടിച്ചമച്ചത്, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് എഴുതിത്തള്ളി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia