ലോട്ടറി വില്‍പ്പനക്കാരനെ കള്ളക്കേസില്‍ കുടുക്കി; പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
Jul 7, 2012, 19:19 IST
കാഞ്ഞങ്ങാട്: പോലീസിനെ കോടതി അതിക്രൂരമായ ഭാഷയില്‍ വിമര്‍ശിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) വി.പി.എം.സുരേഷ് ബാബുവാണ്, യുവാവിനെതിരെ പോലീസ് ചുമത്തിയ പെറ്റിക്കേസ് പരിഗണിക്കവെ ഹൊസ്ദുര്‍ഗ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ കാല് നടയായി ലോട്ടറി വില്‍പ്പന നടത്തുന്ന മടിക്കൈ ബങ്കളം ഓണക്കാട് കുടിയില്‍ ഗോപാലന്റെ മകന് എ.കെ. ഷാജു(36) മജിസ്ട്രേറ്റിന് മുന്നില്‍ സങ്കടം ബോധിപ്പിച്ചപ്പോഴാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്.
2012 മെയ് 18ന് രാവിലെ 11 മണിക്ക് നവരംഗ് മദ്യശാലയക്ക് സമീപം റോഡരികില്‍ ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന തന്നെ പോലീസ് പിടികൂടി, ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
തുടര്‍ന്ന് രണ്ട് മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഒടുവില്‍ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുകയായിരുന്നു. ടൗണില്‍ ഉച്ചത്തില്‍ അസഭ്യം പറഞ്ഞതായുള്ള കള്ളക്കേസാണ് പോലീസ് ചുമത്തിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ, കോടതിയില്‍ ഹാജരായ ഷാജു മജിസ്ട്രേറ്റിനോട് വ്യക്തമാക്കി.
മാസത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാന്‍ പാവങ്ങളെ പിടിച്ച് പെറ്റിക്കേസ് ചുമത്തുന്ന പോലീസ് നടപടി ശരിയല്ല. പെറ്റിക്കേസ് എണ്ണം തികയ്ക്കണമെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സ്പീഡ് ഗവര്‍ണര്‍ നോക്കുകുത്തിയായി മാറിയിട്ട് നാളുകള്‍ ഏറെയായി. അമിത വേഗതയിലോടുന്ന വാഹനങ്ങള്‍ പോലീസ് പിടികൂടി കര്‍ശന നടപടി സ്വീകരിച്ചാല്‍ അത് വലിയ്യൊരു സാമൂഹ്യ വിപത്ത് ഒഴിവാക്കാന്‍ കാരണമാകും. കോടതി നിരീക്ഷിച്ചു.

Keywords: Police, Case, Lottery, Court, Kanhangad.