city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു


കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ അനധികൃത വഴിയോര കച്ചവടത്തിനെതിരെ പോലീസ് നടപടി തുടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് എസ് ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഫുട്പാത്തുകള്‍ വരെ കൈയ്യറി വഴിവാണിഭം നടത്തുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്കും അപകടങ്ങളും വര്‍ദ്ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയുണ്ടായത്. അതിനിടെ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് വഴിവാണിഭക്കാര്‍ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. പ്രകടനത്തിന് എം ആര്‍ ദിനേശന്‍, മുഹമ്മദ് അ ഷ്‌റഫ്, ടി എച്ച് അഷ്‌റഫ്, രഘുപതി, അരവിന്ദന്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.  വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Keywords: Road-side, Shop, Police, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia