കേരള പോലീസ് ജില്ലാസമ്മേളനത്തിന് തുടക്കംകുറിച്ചു
May 7, 2012, 16:15 IST
കാഞ്ഞങ്ങാട്: കേരള പോലീസ് അസോസിയേഷന്റെ 26 -ാം കാസര്‍കോട് ജില്ലാസമ്മേളനത്തിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ തുടക്കം കുറിച്ചു. രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തല്‍, നെഹ്റു സ്തൂപത്തില്‍ പുഷ്പാര്‍ച്ചന തുടങ്ങിയ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ഡി. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഹ സീന താജുദ്ദീന്‍, സം സ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍ എ ഉള്‍ പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.
Keywords: Kerala Police, District conference, Kanhangad, Kasaragod