city-gold-ad-for-blogger

ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും

ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും
Mohammed Ashkar
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്യൂഷന്‍ സെന്ററില്‍ ഉടമ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വട്ടം കറങ്ങുന്നു. ലൈംഗിക പീഢനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാകടപ്പുറത്തെ മുഹമ്മദ് അഷ്‌കറിനെ(24)ചോദ്യം ചെയ്തപ്പോള്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് ആറോളം പെണ്‍കുട്ടികളെ  പീഡനത്തിനിരയാക്കിയിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തു­ടര­ന്വേഷ­ണത്തിന് തുടക്കം കുറിച്ച പോലീസിന് വ്യക്തമായി പരാതിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഷ്‌കര്‍ വെളിപ്പെടുത്തിയ പെണ്‍കുട്ടികളെ അ­ന്വേഷിച്ചുവരികയാണ് പോലീസ്. ഇവരെ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡറി സ്‌കൂളിനടുത്തും പ്രവര്‍ത്തിച്ചുവരികയായിരുന്ന ഈ ട്യൂഷന്‍ സെന്ററില്‍ ഏതാണ്ട് മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.

ട്യൂഷന്‍ സെന്ററിലെ അഡ്മിഷന്‍ രജിസ്റ്ററും അനുബന്ധ രേഖകളും ബന്തവസിലെടുത്ത് കുട്ടികളുടെ മേല്‍വിലാസങ്ങള്‍ ശേഖരിച്ച് അവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഏതാണ്ട് 300 ഓളം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംഘത്തിന് മുന്നിലുള്ളത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതോടെ   അഷ്‌കറിന്റെ പീഢനത്തിനിരയായി എന്ന് ക­രു­തുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അപമാനഭാരം ഭയന്ന് പെണ്‍കുട്ടികളോ രക്ഷിതാക്കളോ പരാതിയുമായി രംഗത്തുവരാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ കണ്ടെത്തി അഷ്‌കറിനെതിരെ അവരില്‍ നിന്ന് മൊഴി ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ട്യൂഷന്‍ സെന്ററില്‍ പ്ലസ്ടുവിന് ഒരു ബാച്ചും പ്ലസ്‌വണ്ണിന് രണ്ട് ബാച്ചുകളുമുണ്ട്. ഇതിന് പുറമെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനും നല്‍കുന്നുണ്ട്. പത്താം ക്ലാസില്‍ സിബിഎസ്ഇ സിലബസിനും കേരള സിലബസിനും പ്രത്യേക ട്യൂഷന്‍ നല്‍കിവരാറുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെയും പരിസരത്തെയും വിദ്യാര്‍ത്ഥികളാണ് കൂടുതലായും ഈ ട്യൂഷന്‍ സെന്ററിനെ ആശ്രയിച്ചിരുന്നത്.

പീഡനക്കേസ് പുറത്തായതോടെ നിരപരാധികളായ ഒട്ടേറെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. നാട്ടില്‍ കല്ലുവെച്ച നുണകളും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമാണ് ട്യൂഷന്‍ സെന്ററിനെ മറയാക്കി ഉയര്‍ന്നിട്ടുള്ളത്.
2011 ഡിസംബര്‍ മുതല്‍ 2012 ഏപ്രില്‍ വരെയാണ് ട്യൂഷന്‍ സെന്ററില്‍ വെച്ച് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് അസ്ഹര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തനിച്ച് ട്യൂഷന്‍ സെന്ററിലേക്ക് വിളിപ്പിക്കുകയായിരുന്നുവത്രെ പതിവ്. പുലര്‍ച്ചെ ആറ് മണിക്ക് പോലും ഈ ട്യൂഷന്‍ സെന്ററിലേക്ക് പെണ്‍കുട്ടികളെ   അഷ്‌കര്‍ വിളിച്ചുവരുത്താറുണ്ട്.
അതിനിടെ അറസ്റ്റിലായ അസ്ഹറിനെ ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഇലക്ട്രിസിറ്റി വകുപ്പില്‍ പെരിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ കാഷ്യര്‍ രാജേന്ദ്രകുറുപ്പ് പോലീസ് വലയില്‍ നിന്ന് പുറത്തുചാടി. കുറുപ്പ് നിരവധി വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധത്തിന് വിധേയരാക്കിയതായി സൂചനയുണ്ട്. അഷ്‌കറി നെതിരെ പോലീസ്  അ­ന്വേ ഷണമാരംഭിച്ചു എന്നറിഞ്ഞതോടെ ഇലക്ട്രിസിറ്റി ഓഫീസില്‍ വെച്ച് ചുമതല മറ്റൊരാള്‍ക്ക് കൈമാറി കുറുപ്പ് മുങ്ങുകയായിരുന്നു. പോലീസ് ഓഫീസില്‍ എത്തുമ്പോഴേക്കും കുറുപ്പ് സ്ഥലം വിട്ടിരുന്നു. ട്യൂഷന്‍ സെന്ററില്‍ കണക്ക് വിഷയം പഠിപ്പിച്ചിരുന്ന കുറുപ്പ് വര്‍ഷങ്ങളായി അസ്ഹറിന്റെ നിയന്ത്രണത്തിലുള്ള ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചുവന്നിരുന്നത്. കുറുപ്പിനെ പിടികൂടാന്‍ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.

ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS വിദ്യാര്‍ത്ഥി അറസ്റ്റില്‍


Keywords: Molestation, Tution centre, Kanhangad, Police, Enquiry, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia