പോപ്പുലര്‍ ഫ്രണ്ട് പൊതുയോഗത്തിന് കാഞ്ഞങ്ങാട്ട് പോലീസ് അനുമതി നിഷേധിച്ചു
Feb 14, 2012, 16:38 IST
കാഞ്ഞങ്ങാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പൊതുയോഗത്തിന് കാഞ്ഞങ്ങാട്ട് പോലീസ് അനുമതി നിഷേധിച്ചു.
പോപ്പുലര്‍ ഫ്രണ്ട് കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് 4 മണിക്ക് അതിഞ്ഞാല്‍ തെക്കേപ്പുറം ജുമാ മസ്ജിദ് പരിസരത്ത് നയവിശദീകരണ പൊതുയോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി അനുമതിക്കായി അപേക്ഷ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. അപേക്ഷ പരിഗണിച്ച കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ജുനാഥ് നിലവിലുള്ള സാഹചര്യത്തില്‍ പൊതുയോഗത്തിന് പോലീസിന്റെ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പൊതുയോഗം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതിനിടയിലാണ് പോലീസിന്റെ ഈ തീരുമാനം. സംഘാടകരെ പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ എ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ രീതിയിലാണ് ബുധനാഴ്ച അതിഞ്ഞാലില്‍ പൊതുയോഗം സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഒരുങ്ങിയത്.
കാസര്‍കോട് ജില്ലയില്‍ നിലവിലുള്ള ആശങ്കാജനകമായ സ്ഥിതി വിശേഷം കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് പൊതുയോഗത്തിന് അനുമതി നിഷേധിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
Keywords: Popular front of india, Meeting, Police, Kanhangad, Kasaragod