ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് കടത്തിയ മൂന്ന് കോഴി ലോറികള്‍ പിടികൂടി
Jun 15, 2012, 13:00 IST
കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന മൂന്നു കോഴി ലോറികള്‍ പോലീസ് പിടികൂടി. രണ്ട് ലോറി ഹൊസ്ദുര്‍ഗ് പോലീസും, ഒന്ന് ബേക്കല്‍ പോലീസുമാണ് പടികൂടിയത്.
കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു. കെ.എല്‍ 14 കെ 7402, കെ.എല്‍ 56 ബി 4418 നമ്പര്‍ ലോറികളാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ., എം.മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. രണ്ട് ലോറികളിലുമായി 200 പെട്ടി കോഴികളുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി വാണിജ്യ നികുതി വകുപ്പിന് കൈമാറിയ ലോറികള്‍ക്ക് 73,710 രൂപ പിഴ ചുമത്തിയ ശേഷം ഉടമകള്‍ക്ക് വിട്ടുകൊടുത്തു.
ബേക്കല്‍ പോലീസ് പിടികൂടി കെ.എല്‍ 14 എച്ച് 9129 നമ്പര്‍ ലോറി ഉടമയ്ക്ക് 56,700 രൂപ വാണിജ്യ നികുതി വകുപ്പ് പിഴയിട്ട് വിട്ടു കൊടുത്തു. വാണിജ്യ നികുതി ഐ.എ.സി. പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങളായ എം. മണി, ശശിധരന്‍ മോനോന്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ രണ്ട് റെയ്ഡുകള്‍ക്കും നേതൃത്വം നല്‍കി.
Keywords: Police catched, 3 chicken lorry, Kanhangad, Kasaragod