വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്
Apr 11, 2012, 16:17 IST
കാഞ്ഞങ്ങാട്: ചെമ്മട്ടം വയലിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ച് 17 കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഒഴിഞ്ഞ വളപ്പ് സ്വദേശിനിയുടെ പരാതി പ്രകാരം ബങ്കളം മുങ്ങത്തെ വിനീഷിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം ചെമ്മട്ടം വയലിലെ കുട്ടികളുടെ പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയെ വിനീഷ് ശല്യപ്പെടുത്തുകയായിരുന്നു.
Keywords: Police Case, Kanhangad, Youth, Girl