അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 150 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 8, 2012, 15:40 IST
കാഞ്ഞങ്ങാട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും നേതാക്കളടക്കം 150 ഓളം പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഷാലു മാത്യു, ശ്രീരാഗ് തുടങ്ങി 23 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 125 പേര്‍ക്കെതിരെയുമാണ് കേസ്.
ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് അനീഷ് രാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ എസ്എഫ്‌ഐ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താലൂക്ക് ഓഫീസ് ഗെയ്റ്റിന് സമീപം മാര്‍ച്ച് തടഞ്ഞപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും മതില്‍ ചാടിക്കടന്ന് താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറിയത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും പിന്നീട് ലാത്തിച്ചാര്‍ജജിലും കലാശിക്കുകയായിരുന്നു.

Keywords: SFI workers, Police case, Kanhangad, March