city-gold-ad-for-blogger

തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെ ഗോവയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിച്ചു

തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെ ഗോവയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിച്ചു കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെ ബാംഗ്ലൂരിലും തുടര്‍ന്ന് ഗോവയിലും തെളിവെടുപ്പിന് വിധേയനാക്കിയ ശേഷം കാഞ്ഞങ്ങാട്ടെത്തിച്ചു.
പടന്നക്കാട് സ്വദേശി കൊറക്കുന്ന് വീട്ടില്‍ മുനീറിനെ (23) യാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്.

തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ മുനീറിനെ തിങ്കളാഴ്ച വീണ്ടും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കും. മാവുങ്കാലിനടുത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കല്യാണ്‍റോഡിലെ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ ബാംഗ്ലൂരിലേക്കും അവിടെ നിന്നും ഗോവയിലേക്കും തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന മുനീറിനെ തെളിവെടുപ്പുകള്‍ക്കായി പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പടന്നക്കാട് കരുവളത്തെ ആഷിഖ്, ഫയാസ് എന്നിവരെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kanhangad, Kidnap, Case, Accuse, Student, Court, Investigation, Enquiry, Custody, Kerala, Bangalore, Goa, Padannakad, Arrest, Malayalam News, Kerala Vartha, Kasragod News,
Police bring main accused in kidnap case from Goa to Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia