കാഞ്ഞങ്ങാട് നഗരം ശുദ്ധീകരിക്കാന്‍ പോലീസ് രംഗത്തിറങ്ങി
Jul 4, 2012, 18:07 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനാപകടങ്ങള്‍ തടയാനും ഗതാഗത സ്തംഭനം ഒഴിവാക്കാനും ഹൊസ്ദുര്‍ഗ് പോലീസ് നടപടി തുടങ്ങി. എസ് ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നഗരത്തില്‍ ഉടനീളം ശുദ്ധീകരണ നടപടികള്‍ക്ക് തുടക്കമിട്ടത്.
മദ്യപിച്ചും ഹെല്‍മറ്റ് ധരിക്കാതെയും വാഹനങ്ങള്‍ ഓടിക്കുന്നതും അനധികൃത വഴിയോര കച്ചവടങ്ങളും നഗരത്തില്‍ അപകടങ്ങള്‍ക്കും യാത്രാദുരിതങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി തുടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത വഴി വാണിഭങ്ങള്‍ പോലീസ് ഒഴിപ്പിച്ചു. കാഞ്ഞങ്ങാട് മെട്രോ പാലസ് ഹോട്ടലിന് സമീപത്ത് ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ചു വന്ന ഓട്ടോ മത്സ്യമാര്‍ക്കറ്റ് റോഡിലൂടെ നീങ്ങി അപകടം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ ഡ്രൈവര്‍ ഓട്ടോയുമായി കടന്നു കളയുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഡ്രൈവര്‍ നിയന്ത്രണം വിട്ട് ഓടിച്ച ഓട്ടോ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇടിച്ചു വീഴ്ത്താന്‍ തുനിഞ്ഞിരുന്നു. ഇതിനുശേഷം ഒരു ബൈക്കില്‍ ഓട്ടോ ഇടിച്ചു. ഇതേതുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ഓട്ടോ തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് പിന്നീട് ഈ ഭാഗത്ത് വാഹന പരിശോധന നടത്തുകയും ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ചു വന്ന ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മദ്യപിച്ച് ഓടിച്ചു വരികയായിരുന്ന വാഹനങ്ങളൊക്കെയും പോലീസ് തടയുകയും ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസിനെ കണ്ട് ഫുട്പാത്ത് വരെ കയ്യേറിയിരുന്ന വഴിയോര കച്ചവടക്കാര്‍ ചിതറി ഓടുകയായിരുന്നു. അനധികൃത വാണിഭങ്ങള്‍ ഒഴിപ്പിച്ച പോലീസ് നഗരത്തില്‍ രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Police, Clean, Kanhangad town, Kasaragod