പാമ്പിന്‍ വിഷക്കേസ്: ടി കെ രജീഷിനെ വീണ്ടും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു
Jul 11, 2012, 15:52 IST
കാഞ്ഞങ്ങാട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ടി കെ രജീഷിനെ ബുധനാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ നിന്ന് പാമ്പിന്‍ വിഷം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ രജീഷിനെ ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വീഴ്ച വരുത്തിയതിന് രണ്ടാഴ്ചമുമ്പെ റിമാന്റ് ചെയ്തിരുന്നു.
14 ദിവസത്തെ റിമാന്റ് കാലാവധി പൂര്‍ത്തിയാക്കിയതിനെതുടര്‍ന്നാണ് ബുധനാഴ്ച രജീഷിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നതും ഹൊസ് ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയതും. അതിരഹസ്യമായി കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പോലീസുകാരുടെ കനത്ത സുരക്ഷാ വലയത്തിലാണ് രജീഷിനെ ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് കൊണ്ടുവന്നത്. അവിടെയാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. രജീഷിന്റെ റിമാന്റ് കാലാവധി നീട്ടി.

Keywords: T.K.Rajish, Attend, Court, Kanhangad, Kasaragod