കറുത്ത ഗ്ലാസ്: കാഞ്ഞങ്ങാട്ട് പോലീസ് നടപടി ശക്തമാക്കി
Jul 20, 2012, 16:00 IST
കാഞ്ഞങ്ങാട്: കറുത്ത ഗ്ലാസുകളുള്ള വാഹനങ്ങള്‍ പിടികൂടാന്‍ പോലീസ് നടപടി തുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചത്. കാഞ്ഞങ്ങാട് നഗരത്തില്‍ എത്തിയ കറുത്ത ഗ്ലാസുകളുള്ള കാറുകളും വാനുകളും മറ്റ് വാഹനങ്ങളും വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
കറുത്ത ഗ്ലാസുകളുള്ള വാഹനങ്ങളില്‍ തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളും ഉണ്ടാവുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ട് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Keywords: Car glass film, Police, Kanhangad, Kasaragod