പ്ലസ് ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 9, 2015, 13:10 IST
അജാനൂര്‍: (www.kasargodvartha.com 09/06/2015) പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം മുക്കൂട് കല്ലുവരമ്പത്ത് വീട്ടിലെ സി.എന്‍ രാജന്‍ - ഷീബ ദമ്പതികളുടെ മകനും പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ഷിബിന്‍ രാജാണ് (18) മരിച്ചത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ നേരം വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഷിബിന്‍. മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കല്ലുവരമ്പത്ത് കണ്ണന്റെ പൗത്രനാണ്. അഭിന്‍രാജ് ഏക സഹോദരനാണ്.

Keywords : Student, Death, Obituary, Kanhangad, House, Shibin Raj.