ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ പ്ലസ്ടു തുടങ്ങും
Nov 29, 2011, 09:30 IST
കാഞ്ഞങ്ങാട്: ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ പ്ലസ്ടു തുടങ്ങാന്‍ സി.ബി.എസ്.ഇ. അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സയന്‍സ്, കൊമേഴ്‌സ് വിഭാഗം പ്ലസ്ടു അധ്യയനവര്‍ഷം മുതല്‍ സയന്‍സ്, കൊമേഴ്‌സ് വിഭാഗം പ്ലസ്ടു ആരംഭിക്കാന്‍ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.എച്ച്. മുഹമ്മദകോയ മെമ്മോറിയല്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭരണ സമിതിയോഗം തീരുമാനിച്ചു. ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപക അംഗങ്ങളില്‍ പ്രമുഖനായ ചിത്താരി സി.കെ.അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
സൊസൈറ്റിയുടെ ജനറല്‍ ബോഡിയോഗം ഡിസംബര്‍ 25 ന് നടത്തും. ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്ലക്കുഞ്ഞി, സെക്രട്ടറി ബി.എം. മുഹമ്മദ്കുഞ്ഞി, കെ.അബ്ദുല്‍ ഖാദര്‍, സി.കുഞ്ഞബ്ദുല്ല, എ.ഹമീദ്ഹാജി, സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കെ. കുഞ്ഞിമൊയ്തീന്‍, പി.എം. കുഞ്ഞബ്ദുല്ലഹാജി, മൂസ തെരുവത്ത്, പാലായി അബ്ദുല്ല, കെ.വി. അബ്ദുല്‍ റഹ്മാന്‍ ഹാജി, മൊയ്തു കൊളവയല്‍, തായല്‍ അബൂബക്കര്‍ ഹാജി, കെ. ഹസ്സന്‍ കൊത്തിക്കാല്‍, സി.എച്ച്. അഹമ്മദ്കുഞ്ഞി ഹാജി, എം.കെ. റംസാന്‍ ഹാജി പ്രസംഗിച്ചു.
Keywords: Crescent-school,plus-two, Kanhangad, Kasaragod