കേന്ദ്രസര്‍വ്വകലാശാല പദ്ധതി സ്ഥലത്ത് മദ്യശാല തുടങ്ങാന്‍ നീക്കം
Mar 26, 2012, 16:13 IST
പെരിയ : നിര്‍ദ്ദിഷ്ട കേന്ദ്രസര്‍വ്വകലാശാല പദ്ധതി സ്ഥലത്തിന് സമീപം സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ വിദേശ മദ്യശാല ഔട്ട്‌ലെറ്റ് തുടങ്ങാന്‍ നീക്കം.
പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല പദ്ധതി പ്രദേശത്തിന് സമീപത്തെ ചാലിങ്കാല്‍ മൊട്ടയിലാണ് ബിവറേജ് മദ്യശാല ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. പുല്ലൂര്‍ - പെരിയ പഞ്ചായത്ത് അധികാരികളോ ജനങ്ങളോ അറിയാതെയാണ് ഇതിനുവേണ്ട കടലാസ് പണികള്‍ നീക്കുന്നത്. കഴിഞ്ഞ ദിവസം എക്‌സൈസിലെ ചില ഉദ്യോഗസ്ഥരും ബിവറേജ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടവരും ചാലിങ്കാല്‍ മൊട്ടയിലെത്തി ബിവറേജ് മദ്യശാലയ്ക്ക് അനുയോജ്യമായ സ്ഥലം പരിശോധിച്ചിരുന്നു. ചാലിങ്കാല്‍ മൊട്ടയിലെ അങ്കണ്‍വാടി, പള്ളി, പെരിയയിലെ ഗൗരീശങ്കര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലാണ് ബന്ധപ്പെട്ട സംഘം എത്തിയത്. ഈ ഭാഗങ്ങളില്‍ എവിടെയെങ്കിലും ബിവറേജ് മദ്യശാലക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
പെരിയയില്‍ കേന്ദ്രസര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇതിനകം നടന്നു വരികയാണ്. ഇതിന്റെ ഭാഗമായുള്ള സ്ഥലം കൈമാറ്റം കഴിഞ്ഞയാഴ്ചയാണ് നടന്നത്. കേന്ദ്ര സര്‍വ്വകലാശാല പെരിയയില്‍ നിലവില്‍ വന്നാല്‍ പദ്ധതി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വന്‍ വികസന സാധ്യത മുന്നില്‍ കണ്ടാണ് മദ്യശാല ആലോചന മുറുകിയത്. ഇതുവഴി വന്‍ സാമ്പത്തിക ലാഭം അധികാരികള്‍ക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബിവറേജ് മദ്യശാല തുടങ്ങാനുദ്ദേശിക്കുന്ന പ്രദേശം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകൂടിയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളായ പന്ത്രണ്ടോളം പേരാണ് ചാലിങ്കാല്‍ മൊട്ടയിലും പരിസരങ്ങളിലുമായി മരണപ്പെട്ടത്. നിരവധി പേര്‍ മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ചാലിങ്കാല്‍ മൊട്ട, എണ്ണപ്പാറ, മാളത്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലായി ഇരുപതോളം വീടുകളില്‍ മദ്യപാനം കൊണ്ടുമാത്രം മരണപ്പെട്ടവരുണ്ട്.
മദ്യ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ ജനകീയ കൂട്ടായ്മ ഉയര്‍ന്നതിനെതുടര്‍ന്നാണ് ഈ പ്രദേശങ്ങളിലെ മദ്യാസക്തിക്ക് ഒരു പരിധിവരെയെങ്കിലും കടിഞ്ഞാണിടാന്‍ സാധിച്ചത്. എന്നാല്‍ ബിവറേജ് മദ്യശാല വന്നാല്‍ ഈ ഭാഗങ്ങളിലൊക്കെയും വീണ്ടും മദ്യാസക്തി വര്‍ദ്ധിക്കുകയും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമായി തീരുകയും ചെയ്യുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ നാട്ടില്‍ അരാജകത്വത്തിന് കാരണമാകുന്ന ബിവറേജ് മദ്യശാല ഒരു വിധത്തിലും തുറക്കാതിരിക്കാന്‍ നാട്ടിലെ മദ്യ വിരുദ്ധ പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തിറങ്ങി കഴിഞ്ഞു. ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ചാലിങ്കാല്‍ മൊട്ടയിലെ കള്ള്ഷാപ്പ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെയും വന്‍ ബഹുജന മുന്നേറ്റമുണ്ടാകും.
ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മുമ്പ് ചാലിങ്കാല്‍ മൊട്ടയില്‍ കള്ള്ഷാപ്പിന് അനുമതി നല്‍കിയ നടപടി സമരം ശക്തമായതോടെ പിന്നീട് എക്‌സൈസിന് പിന്‍വലിക്കേണ്ടിവന്നിരുന്നു.

Keywords: kasaragod, Kanhangad, Liquor, Shop, Central University, Periya