കേരള രക്ഷാ മാര്‍ച്ച്: പിണറായിയെ വരവേല്‍ക്കാനെത്തിയത് പതിനായിരങ്ങള്‍
Feb 23, 2014, 16:30 IST
കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് ജില്ലയില്‍ വന്‍വരവേല്‍പ്. യു.ഡി.എഫ്, യു.പി.എ സര്‍ക്കാരുകളുടെ ജനവിരുദ്ധ ദുര്‍ഭരണത്തിന് അറുതിവരുത്തുമെന്ന പ്രഖ്യാപനവുമായി ആരംഭിച്ച മാര്‍ച്ചിന് ഞായറാഴ്ച രാവിലെ കുണ്ടംകുഴിയില്‍ സ്വീകരണം നല്‍കി.
ചെണ്ട- ബാന്‍ഡ് വാദ്യങ്ങളും നാടന്‍ കലകളും മുത്തുക്കുടകളുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ പിണറായിയെ വരവേറ്റു. മൂന്നാംകടവ് റോഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തിലാണ് പിണറായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. യക്ഷഗാനവും വാദ്യമേളങ്ങളും വെടിക്കെട്ടുകളും സ്വീകരണ പരിപാടിക്ക് കൊഴുപ്പേകി. കുമ്പളയില്‍ നല്‍കിയ സ്വീകരണവും പാര്‍ട്ടിയുടെ ശക്തി വിളിച്ചോതുന്നതായി.
തുടര്‍ന്ന് കാസര്‍കോട് നഗരത്തിലായിരുന്നു സ്വീകരണം. കുണ്ടംകുഴിയിലെ തനിയാവര്‍ത്തനമായിരുന്നു നഗരത്തിലും. പതിനായിരങ്ങളായിരുന്നു മാര്‍ച്ചില്‍ അണിനിരന്നത്. വൈകിട്ട് അഞ്ച് മണിയോടെ കാഞ്ഞങ്ങാട്ടെത്തിയ മാര്‍ച്ചിനെ വന്‍ ജനസാഗരമാണ് വരവേറ്റത്. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവും നാടന്‍കലാരൂപങ്ങളുമായി വിവിധ ബൂത്തുകളില്‍നിന്ന് പ്രകടനമായെത്തിയ ജനങ്ങള്‍ കാഞ്ഞങ്ങാടിനെ ചെങ്കടലാക്കി.
വൈകിട്ട് ആറ് മണിയോടെ കാലിക്കടവില്‍ മാര്‍ച്ചിനെ വീണ്ടും കണ്ണൂര്‍ ജില്ല വരവേറ്റു. പയ്യന്നൂരിലായിരുന്നു ഞായറാഴ്ചത്തെ സമാപനം. സ്വീകരണ യോഗങ്ങളില്‍ ജാഥാലീഡര്‍ പിണറായി വിജയന് പുറമെ അംഗങ്ങളായ എ. വിജയരാഘവന്‍, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, എ.കെ ബാലന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവരും സംസാരിച്ചു.
Advertisement:

Keywords : Kasaragod, Pinarayi-Vijayan, March, Payyannur, Kundamkuzhi, Kerala, Kumbala, Kanhangad, Kerala Raksha March, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍