കാര്‍ ബൈക്കിലിടിച്ച് ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്
May 22, 2012, 15:01 IST
കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് ഫോട്ടോഗ്രാഫര്‍ക്ക് സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ഫോട്ടോ മീഡിയ സ്റുഡിയോ ഉടമ പുല്ലൂരിലെ ജയേഷിനാണ് (33) അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ പയ്യന്നൂര്‍ ഓണക്കുന്നിലാണ് അപകടമുണ്ടായത്. ജയേഷ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Photographer, Injured, Accident, Kanhangad






