city-gold-ad-for-blogger

ഫോട്ടോ ഗ്രാഫറുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2014) കാഞ്ഞങ്ങാട്ടെ ഫോട്ടോ ഗ്രാഫറും സ്റ്റുഡിയോ ഉടമയുമായ അതിയാമ്പൂര്‍ കാലിക്കാടവിലെ രാജേഷിന്റെ (30) മരണം നാടിനെ കണ്ണീരിലാഴ്ത്തി. കോട്ടച്ചേരിക്കുന്നുമ്മലിലെ ഫോട്ടോ മാക്‌സ് സ്റ്റുഡിയോ ഉടമയായ രജേഷ് ഫ്രീലാന്റ്‌സ് ഫോട്ടോ ഗ്രാഫില്‍ ഒട്ടേറെ അവാര്‍ഡ് നേടിയിട്ടുണ്ട്.

കാലിക്കടവിലെ കെ. കൃഷ്ണന്‍-ശാന്ത ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഏതാനും ദിവസം മുമ്പ് സ്ഥാപനം പൂട്ടിയിരുന്നു. സൗമ്യനും, സല്‍സ്വഭാവിയുമായ രാജേഷ് നല്ലൊരു സുഹൃദ് വലയത്തിന് ഉടമ കൂടിയായിരുന്നു. സഹോദരങ്ങള്‍: രതീഷ്, രജനീഷ്, രാഗേഷ് (മൂന്നു പേരും ഫോട്ടോ ഗ്രാഫര്‍മാര്‍).
ഫോട്ടോ ഗ്രാഫറുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Also Read:
മോഡിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ രാജി
Keywords: Kanhangad, Died, Obituary, Photographer, Studio. 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia