വീട്ടമ്മയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയാള്‍ക്കെതിരെ കേസ്
Jul 11, 2012, 15:14 IST
കാഞ്ഞങ്ങാട്: വീട്ടമ്മയെ ഫോണിലൂടെ വിളിച്ച് ശല്യം ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. അലാമിപ്പള്ളിയിലെ തങ്കച്ചന്റെ ഭാര്യ ജോയ്‌സി ജോസഫിന്റെ (45) പരാതി പ്രകാരം പാലാവയല്‍ കാരകുന്നേല്‍ വീട്ടിലെ കെ സി കുര്യന്‍ എന്ന രാജുവിനെതിരെയാണ് കേസ്. എല്‍ ഐസി ഏജന്റായ ജോയ്‌സി ജോസഫിനെ കുര്യന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നാണ് കേസ്.
Keywords: Phone disturbance, Case, Kanhangad, Kasaragod