പെരിയ ബാങ്ക് കൊള്ള; 3 പ്രതികള്‍ക്കെതിരെകൂടി കുറ്റപത്രം
Jun 25, 2015, 10:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/06/2015) നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പെരിയ ബസാര്‍ ശാഖാ കെട്ടിടം കുത്തിത്തുറന്ന് അലമാരയില്‍ നിന്നും നാലരക്കോടിയുടെ സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയും കവര്‍ച്ചചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരെകൂടി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് കള്ളക്കുറിശിയിലെ പെരിയ മുരുകന്‍ (35), വേലായുധന്‍ (34), സരോജം (56) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജ്യുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2009 ജൂണ്‍ 17ന് രാത്രിയാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്.
അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ഹബീബ് റഹ്മാന്‍ ഈകേസില്‍ അന്വേഷണം നടത്തി എട്ട് പേരെ അറസ്റ്റുചെയ്യുകയും ഇവരില്‍ ആറുപേരെ കുറ്റക്കാരെന്നുകണ്ട് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 14 പ്രതികളാണ് ഉള്ളത്. പിടികിട്ടാനുള്ള ആറുപേര്‍ക്കുവേണ്ടി പോലീസ് തുടര്‍ അന്വേഷണം നടത്തുകയും പെരിയ മുരുകന്‍ അടക്കമുള്ള മൂന്ന് പ്രതികളെ തമിഴ്‌നാട്ടില്‍ കണ്ടെത്തുകയുമായിരുന്നു.
അവിടത്തെ കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ജയിലില്‍കഴിയുകയായിരുന്ന മൂന്ന് പേരുടേയും അറസ്റ്റ് ബേക്കല്‍ പോലീസ് കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തുകയും കഴിഞ്ഞദിവസം ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അതേസമയം നഷ്ടപ്പെട്ട 33 കിലോ സ്വര്‍ണത്തില്‍ പകുതിമാത്രമേ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.
Keywords : Kanhangad, Bank, Robbery, Kerala, Periya bank robbery: charge sheet against 3.