പൂവാലന്മാര്‍ക്കെതിരെ കുരുമുളക് സ്‌പ്രെ കാസര്‍കോട് ജില്ലയിലെത്തി
Feb 15, 2012, 16:17 IST
കാഞ്ഞങ്ങാട്: സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ ഇനി സൂക്ഷിച്ചേ മതിയാകൂ. പൂവാല ശല്യത്തെ നേരിടാനായി സ്ത്രീകള്‍ക്ക് വേണ്ടി വിപണിയിലിറക്കിയ കുരുമുളക് സ്‌പ്രെ കാഞ്ഞങ്ങാട്ടുമെത്തി. വന്‍കിട നഗരങ്ങളിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന സവിശേഷമായ ഈ സ്‌പ്രെ ഇപ്പോള്‍ ചെറുനഗരങ്ങളിലും സുലഭമാകുകയാണ്. ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ പൂവാലന്മാരില്‍ നിന്നും കവര്‍ച്ചക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന കുരുമുളക് സ്‌പ്രെ അടുത്തകാലത്താണ് കൊച്ചിയിലും കോഴിക്കോട്ടുമെത്തിയത്.
ബാംഗ്ലൂരിലെ ആര്‍ എം ഡിഫന്‍സ് എന്റര്‍പ്രൈസസാണ് കുരുമുളക് സ്‌പ്രെയുടെ നിര്‍മ്മാതാക്കള്‍. സ്ത്രീകളെ ശല്യം ചെയ്യാനോ മറ്റുതരത്തില്‍ ഉപദ്രവിക്കാനോ എത്തുന്നവരുടെ കണ്ണിലേക്ക് ഇത് സ്‌പ്രെ ചെയ്താല്‍ കണ്ണ് തുറക്കാനാകാത്ത വിധത്തിലുള്ള നീറ്റലാകും അനുഭവപ്പെടുക. വീട്ടമ്മമാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും എല്ലാം ഉപകാരപ്രദമാണ് കുരുമുളക് സ്‌പ്രെ. ആരും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇത്തരം സ്‌പ്രെകള്‍ കടകള്‍ വഴി ലഭ്യമാക്കുന്നില്ല. പകരം പ്രത്യേക ഏജന്റുമാര്‍ മുഖേനയാണ് കുരുമുളക് സ്‌പ്രെ വിതരണത്തിനെത്തിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിയ ശേഷം മാത്രമേ കുരുമുളക് സ്‌പ്രെ നല്‍കുകയുള്ളൂ. സ്ത്രീകളുടെ സ്വയ രക്ഷക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താനായികുരുമുളക് സ്‌പ്രെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സാമൂഹ്യ ക്ഷേമവകുപ്പ് എന്നിവ മുഖേന സ്ത്രീകളുടെ കൈവശം എത്തിക്കാനാകുമോ എന്ന അന്വേഷണത്തിലാണ് കാന്‍സ് മാര്‍ക്കറ്റിംങ് കമ്പനി.
പിന്നീട് ഇത്തരം സ്‌പ്രെകള്‍ കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും വില്‍പ്പനക്കെത്തിയിരിക്കുകയാണ്. പൊതുനിരത്തുകളിലും തീവണ്ടിയാത്രകള്‍ക്കിടയിലും ബസ് യാത്രകള്‍ക്കിടയിലും മറ്റും സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കുരുമുളക് സ്‌പ്രെകള്‍ക്ക് വിപണിയില്‍ പ്രിയമേറുമെന്ന് വ്യക്തമാണ്. സെഫ്റ്റി പിന്നും മൊട്ടുസൂചിയും യാത്രകളില്‍ കരുതുന്ന സ്ത്രീകള്‍ക്ക് ഇതൊക്കെ കൊണ്ടുപോകാന്‍ വിഷമം നേരിടുന്നുണ്ട്. കുരുമുളക് സ്‌പ്രെയുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് തനിച്ച് എത്ര തിരക്കിലും നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയും.
ആര്‍മര്‍ സെല്‍ഫ് ഡിഫന്‍സ് പേപ്പര്‍ സ്‌പ്രെയുടെ കേരളത്തിലെ വിതരണക്കാരായ കോഴിക്കോട്ടെ കാന്‍സ് മാര്‍ക്കറ്റിംങ് കമ്പനിയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രെകള്‍ വില്‍പ്പനക്കായി അയക്കുന്നത്. സ്ത്രീകളുടെ വാനിറ്റി ബാഗില്‍ സൂക്ഷിക്കാവുന്ന 25 മില്ലിയുടെ കുരുമുളക് സ്‌പ്രെയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മറ്റോ ആവശ്യമുണ്ടെങ്കില്‍ നൂറുമില്ലിയുടെ കുരുമുളക് സ്‌പ്രെയും ഈ കമ്പനി തയ്യാറാക്കി നല്‍കും.
ആര്‍മര്‍ സെല്‍ഫ് ഡിഫന്‍സ് പേപ്പര്‍ സ്‌പ്രെയുടെ കേരളത്തിലെ വിതരണക്കാരായ കോഴിക്കോട്ടെ കാന്‍സ് മാര്‍ക്കറ്റിംങ് കമ്പനിയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രെകള്‍ വില്‍പ്പനക്കായി അയക്കുന്നത്. സ്ത്രീകളുടെ വാനിറ്റി ബാഗില്‍ സൂക്ഷിക്കാവുന്ന 25 മില്ലിയുടെ കുരുമുളക് സ്‌പ്രെയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മറ്റോ ആവശ്യമുണ്ടെങ്കില്‍ നൂറുമില്ലിയുടെ കുരുമുളക് സ്‌പ്രെയും ഈ കമ്പനി തയ്യാറാക്കി നല്‍കും.
ബാംഗ്ലൂരിലെ ആര്‍ എം ഡിഫന്‍സ് എന്റര്‍പ്രൈസസാണ് കുരുമുളക് സ്‌പ്രെയുടെ നിര്‍മ്മാതാക്കള്‍. സ്ത്രീകളെ ശല്യം ചെയ്യാനോ മറ്റുതരത്തില്‍ ഉപദ്രവിക്കാനോ എത്തുന്നവരുടെ കണ്ണിലേക്ക് ഇത് സ്‌പ്രെ ചെയ്താല്‍ കണ്ണ് തുറക്കാനാകാത്ത വിധത്തിലുള്ള നീറ്റലാകും അനുഭവപ്പെടുക. വീട്ടമ്മമാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും എല്ലാം ഉപകാരപ്രദമാണ് കുരുമുളക് സ്‌പ്രെ. ആരും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇത്തരം സ്‌പ്രെകള്‍ കടകള്‍ വഴി ലഭ്യമാക്കുന്നില്ല. പകരം പ്രത്യേക ഏജന്റുമാര്‍ മുഖേനയാണ് കുരുമുളക് സ്‌പ്രെ വിതരണത്തിനെത്തിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിയ ശേഷം മാത്രമേ കുരുമുളക് സ്‌പ്രെ നല്‍കുകയുള്ളൂ. സ്ത്രീകളുടെ സ്വയ രക്ഷക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താനായികുരുമുളക് സ്‌പ്രെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സാമൂഹ്യ ക്ഷേമവകുപ്പ് എന്നിവ മുഖേന സ്ത്രീകളുടെ കൈവശം എത്തിക്കാനാകുമോ എന്ന അന്വേഷണത്തിലാണ് കാന്‍സ് മാര്‍ക്കറ്റിംങ് കമ്പനി.
Keywords: Pepper spray, Kanhangad, Kasaragod