city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്യൂണ്‍ ലക്ഷ­ങ്ങള്‍ തട്ടി­യ­ത് സൊ­സൈ­റ്റി സെക്ര­ട്ട­റി­യുടെ മക­ളുടെ അസുഖം മുത­ലെ­ടുത്ത്

പ്യൂണ്‍ ലക്ഷ­ങ്ങള്‍ തട്ടി­യ­ത് സൊ­സൈ­റ്റി സെക്ര­ട്ട­റി­യുടെ മക­ളുടെ അസുഖം മുത­ലെ­ടുത്ത്
കാ­ഞ്ഞ­ങ്ങാ­ട്: കാ­ഞ്ഞ­ങ്ങാ­ട്ടെ രാ­ജീ­വ് ജി മെ­മ്മോ­റി­യല്‍ കോ­-­ഓ­പ്പ­റേ­റ്റീ­വ് സൊ­സൈ­റ്റി­യി­ലെ പ്യൂണ്‍ നീ­ലേ­ശ്വരം  പു­തു­ക്കൈ­യി­ലെ ഇ. രാ­ജീ­വന്‍ 12 ല­ക്ഷ­ത്തി­ല­ധി­കം രൂ­പ­യു­ടെ വെ­ട്ടി­പ്പും ത­ട്ടി­പ്പും ന­ട­ത്തി­യ­ത് സൊ­സൈറ്റി സെ­ക്ര­ട്ട­റി രാം­ദാ­സി­ന്റെ മ­ക­ളു­ടെ അ­സു­ഖം മു­ത­ലെ­ടു­ത്ത്.

ക­ഴി­ഞ്ഞ ഒ­രു വര്‍­ഷ­ത്തോ­ള­മാ­യി സെ­ക്രട്ട­റി രാം­ദാ­സ് അ­വ­ധി­യെ­ടു­ത്തും അ­ല്ലാ­തെ­യും ചെ­റു­കു­ട­ലില്‍ അര്‍­ബു­ദം ബാ­ധി­ച്ച മ­ക­ളെ തി­രു­വ­ന­ന്ത­പു­രം റീ­ജി­യ­ണല്‍ ക്യാന്‍­സര്‍ ആ­ശു­പ­ത്രി­യില്‍ ഇ­ട­ക്കി­ടെ കൊ­ണ്ടു­പോ­യി ചി­കി­ത്സി­ച്ചും പ­രി­ച­രി­ച്ചും വ­ല്ലാ­തെ വ­ല­ഞ്ഞി­രു­ന്ന സെ­ക്ര­ട്ട­റി­യു­ടെ മാ­ന­സി­ക നി­ല മ­ന­സി­ലാ­ക്കി­യ രാ­ജീ­വന്‍ ത­ക്കം നോ­ക്കി സം­ഘ­ത്തില്‍ ഒ­രു വര്‍­ഷ­ത്തോ­ളം വെ­ട്ടി­പ്പ് തു­ട­രു­ക­യാ­യി­രു­ന്നു.

കോ­ട്ട­ച്ചേ­രി ബ­സ്­ സ്റ്റാന്‍ഡി­ന­ടു­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്ന നീ­തി മെ­ഡി­ക്കല്‍ സ്റ്റോ­റാ­ണ് രാ­ജീ­വ് ജി സം­ഘ­ത്തി­ന്റെ പ്ര­ധാ­ന സാ­മ്പ­ത്തി­ക സ്രോ­ത­സ്. മെ­ഡി­ക്കല്‍ സ്റ്റോ­റി­ലെ പ്ര­തി­ദി­ന വ­രു­മാ­നം തൊ­ട്ട­ടു­ത്ത ദി­വ­സം ജി­ല്ലാ സ­ഹ­ക­ര­ണ ബാ­ങ്കി­ന്റെ കാ­ഞ്ഞ­ങ്ങാ­ട് ശാ­ഖ­യില്‍ അ­ട­ക്കു­ക­യാ­ണ് പ­തി­വ്. സം­ഘം സെ­ക്ര­ട്ട­റി രാം­ദാ­സ് തു­ക ബാ­ങ്കി­ല­ട­ക്കാന്‍ രാ­ജീ­വ­നെ ഏല്‍­പ്പി­ക്കാ­റാ­ണ് പ­തി­വ്. ബാ­ങ്കില്‍ ചെ­ന്ന് പ­ണം അ­ട­ച്ച് ക്യാ­ഷ് ര­ശീ­തി കൃ­ത്യ­മാ­യി രാ­ജീ­വന്‍ സൊ­സൈ­റ്റി ഓ­ഫീ­സി­ലെ­ത്തി­ക്കാ­റു­മു­ണ്ട്. ഒ­രു ഇം­ഗ്ലീ­ഷ് മ­രു­ന്ന് ക­മ്പ­നി­ക്ക് പര്‍­ച്ചേ­സ് ഇ­ന­ത്തില്‍ സം­ഘം നല്‍­കി­യ ചെ­ക്ക് അ­ക്കൗ­ണ്ടില്‍ പ­ണ­മി­ല്ലെ­ന്ന­തി­ന്റെ പേ­രില്‍ മ­ട­ങ്ങി­യ­തോ­ടെ­യാ­ണ് ത­ട്ടി­പ്പ് ന­ട­ന്നു­വെ­ന്ന സം­ശ­യം ഉ­ട­ലെ­ടു­ത്ത­ത്. പി­ന്നീ­ട് ന­ട­ത്തി­യ പ­രി­ശോ­ധ­ന­യില്‍ ബാ­ങ്കില്‍ നി­ന്ന് അ­ട­ക്കാന്‍ കൊ­ടു­ത്ത­യ­ച്ച പ­ണ­ത്തില്‍ നി­ന്ന് 12,30,050 രൂ­പ­യു­ടെ കു­റ­വ് ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു.

ക്യാ­ഷ് ര­ശീ­തു­കള്‍ പ­രി­ശോ­ധി­ച്ച­പ്പോള്‍ സം­ഘ­ത്തില്‍ നി­ന്ന് അ­ട­ക്കാന്‍ കൊ­ടു­ത്ത­യ­ച്ച പ­ണം കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യ­താ­യി ക­ണ്ടെ­ത്തി. പ­ക്ഷെ ക്യാ­ഷ് ര­ശീ­തി രേ­ഖ­പ്പെ­ടു­ത്തി­യ പ­ണ­മ­ല്ല കൃ­ത്യ­മാ­യി ബാ­ങ്കി­ല­ട­ച്ച­ത്. ജി­ല്ലാ ബാ­ങ്കി­ന്റെ വ്യാ­ജ സീ­ലു­ണ്ടാ­ക്കി ബ്ലാ­ങ്ക് ക്യാ­ഷ് ര­ശീ­തി ആ­വ­ശ്യ­മു­ള്ള പ­ണം രേ­ഖ­പ്പെ­ടു­ത്തി സ്വ­യം പൂ­രി­പ്പി­ച്ച് അ­തില്‍ തു­ക രേ­ഖ­പ്പെ­ടു­ത്തി വ്യാ­ജ സീല്‍ പ­തി­പ്പി­ക്കു­ക­യാ­യി­രു­ന്നു രാ­ജീ­വന്‍ ചെ­യ്­ത­തെ­ന്ന് പി­ന്നീ­ട് ക­ണ്ടെ­ത്തു­ക­യും ചെ­യ്­തു. മ­ക­ളു­ടെ അ­സു­ഖ­ത്തെ തു­ടര്‍­ന്ന് സം­ഘം സെ­ക്ര­ട്ട­റി­ക്കു­ണ്ടാ­യി­രു­ന്ന അ­സൗ­ക­ര്യം മു­ത­ലെ­ടു­ത്താ­ണ് രാ­ജീ­വന്‍ ഈ ത­ട്ടി­പ്പ് പ­ദ്ധ­തി തു­ടര്‍­ന്ന­ത്. രാ­ജീ­വന്‍ കു­റ്റം സ­മ്മ­തി­ച്ച് സം­ഘ­ത്തി­ന് രേ­ഖാ­മൂ­ലം മ­റു­പ­ടി നല്‍­കി­യി­രു­ന്നു.

2011 ഏ­പ്രില്‍ മു­തല്‍ 2012 സെ­പ്­തം­ബര്‍ വ­രെ­യു­ള്ള കാ­ല­യ­ള­വി­ലാ­ണ് വെ­ട്ടി­പ്പ് അ­ത്ര­യും ന­ട­ന്ന­ത്. സെ­ക്ര­ട്ട­റി­യു­ടെ മ­ക­ളു­ടെ ചി­കി­ത്സ കാ­ര്യ­മാ­യി പു­രോ­ഗ­മി­ച്ചു­വ­രു­ന്ന­തി­നി­ട­യി­ലാ­ണ് ഈ ത­ട്ടി­പ്പ്. സം­ഭ­വം പു­റ­ത്താ­യ­തോ­ടെ അ­വ­ധി­യെ­ടു­ക്കാ­തെ സം­ഘ­ത്തില്‍ നി­ന്ന് മാ­റി­നി­ന്ന രാ­ജീ­വ­നെ സ­സ്‌­പെന്റ് ചെ­യ്­തി­ട്ടു­ണ്ട്. നീ­ലേ­ശ്വ­ര­ത്തെ ഒ­രു റി­ട്ട­യേര്‍­ഡ് സി­.ഐ.­യു­ടെ അ­ടു­ത്ത ബ­ന്ധുകൂ­ടി­യാ­യ രാ­ജീ­വ­നെ 'കു­റ്റ­വി­മു­ക്ത­നാ­ക്കാ­നു­ള്ള' ക­രു­നീ­ക്ക­ങ്ങള്‍ ന­ട­ന്നു­വ­രു­ന്നു­ണ്ട്.­

അ­തി­നി­ടെ രാ­ജീ­വ­നെ­തി­രെ­യു­ള്ള കു­റ്റം അ­ന്വേ­ഷി­ക്കു­ന്ന­തി­ന് സം­ഘം മൂ­ന്നം­ഗ ക­മ്മീ­ഷ­നെ നി­യോ­ഗി­ച്ചു. പ്ര­സി­ഡ­ണ്ട് അഡ്വ. പി. പ്ര­ഭാ­ക­രന്‍, ഡ­യ­റ­ക്ടര്‍­മാ­രാ­യ പ്ര­ഭാ­ക­രന്‍ വാ­ഴു­ന്നോ­റൊ­ടി, അഡ്വ. പി. അ­ര­വി­ന്ദന്‍ എ­ന്നി­വ­ര­ട­ങ്ങു­ന്ന ക­മ്മീ­ഷന്‍ അ­ന്വേ­ഷ­ണം തു­ട­രു­ന്നു­ണ്ട്. അ­ന്വേ­ഷ­ണം പൂര്‍­ത്തി­യാ­യാല്‍ രാ­ജീ­വ­നെ­തി­രെ പോ­ലീ­സി­നെ സ­മീ­പി­ക്കാ­നാ­ണ് ഭ­ര­ണ­സ­മി­തി­യു­ടെ ധാ­ര­ണ.

Keywords : Kanhangad, Cash, Fraud, Employ, Rajiv  Gandhi Memorial Co-operative Society, Rajeevan, Ramdas, Thiruvanandapuram, Bus stand, Malayalam News, Kerala.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia