പയ്യന്നൂരില്‍ നിന്ന് മലേഷ്യയിലേക്ക് ഹണിമൂണിന് പോയ ദമ്പതികള്‍ അപകടത്തില്‍പെട്ടു
Nov 12, 2014, 01:30 IST
ജോഹര്‍ ബഹറു: (www.kasargodvartha.com 12.11.2014) പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നും മലേഷ്യയിലേക്ക് ഹണിമൂണിന് പോയ ദമ്പതികള്‍ വാഹനാപകടത്തില്‍ പെട്ടു. രാമന്തളി പുഞ്ചക്കാട്ടെ ഷബീറും (26), ഭാര്യ ഫെമീയ (20) യുമാണ് അപകടത്തില്‍ പെട്ടത്.
മലേഷ്യയിലെ ജോഹര്‍ ബഹറുവില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച വാഹനം തിങ്കളാഴ്ച മലേഷ്യന്‍ സമയം ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഫെമീയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫെമീയ സുഖം പ്രാപിച്ചു വരുന്നതായി കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഷബീറിന്റെ പരിക്ക് ഗുരുതരമല്ല.
അതേസമയം അപകടത്തോടൊപ്പം തെറ്റായ സന്ദേശം നല്‍കുന്ന രീതിയില്‍ ഇവരുടെ വിവാഹ ചിത്രവും അപകട ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. ദയവായി ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Keywords : Accident, Payyannur, Kasaragod, Kerala, Kanhangad, Injured, Hospital, Shabeer, Femeea, Johor Bahru, Malaysia.