city-gold-ad-for-blogger

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാഞ്ഞങ്ങാട്ട് അനുവദിക്കാന്‍ നടപടിയായി

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാഞ്ഞങ്ങാട്ട് അനുവദിക്കാന്‍ നടപടിയായി
കാഞ്ഞങ്ങാട്: പാസ്‌പോര്‍ട്ട് കിട്ടാന്‍ കാസര്‍കോട് ജില്ലയിലെ പ്രവാസികളും വിദേശ ജോലി സ്വപ്‌നം കണ്ട് കഴിയുന്ന യുവതി യുവാക്കളും ഏറെ പ്രതീക്ഷയര്‍പിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാഞ്ഞങ്ങാട്ട് അനുവദിക്കാന്‍ നടപടിയായി.

സംസ്ഥാനത്ത് പുതുതായി അനുവദിക്കാന്‍തീരുമാനിച്ച നാല് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ഒന്ന് കാഞ്ഞങ്ങാട്ടാണ്. കല്‍പ്പറ്റ, തിരൂര്‍, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലും പുതുതായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങാനുള്ള നടപടി പൂര്‍ത്തിയായിവരുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ നാല് മേഖല പാസ്‌പോര്‍ട്ട് ഓഫീസുകളുടെ കീഴില്‍ 13 സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ കീഴില്‍ മൂന്നും കൊച്ചിക്ക് കീഴില്‍ ഒന്നും കോഴിക്കോടിന് കീഴില്‍ നാലും മലപ്പുറത്തിന് കീഴില്‍ ഒന്നും പാസ് പോര്‍ട്ട് സേവാകേന്ദ്രങ്ങളാണുള്ളത്. കാസര്‍കോട് ജില്ലയിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട്ട് കാരാണ്. ഇതുകൊണ്ടുതന്നെ ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരുന്നു.

Keywords: Passport, Office, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia