നാടകത്തിന് മേയ്ക്കപ്പിട്ട ഓര്‍മ്മകളില്‍ പാര്‍ത്ഥന്‍ നാരായണന്‍
Jan 22, 2012, 11:44 IST
Parthan Narayanan |
കാസര്‍കോട് ജില്ലയിലെ നാടകലോകത്തെ അണിയറക്കുള്ളില്‍ രചനാവൈഭവം കൊണ്ടും മേയ്ക്കപ്പും, പിന്നണി തിരശ്ശീലയുടെ മേന്മകൊണ്ടും നിറഞ്ഞ് നിന്നിരുന്ന പാര്‍ത്ഥന്‍ നാരായണന്‍ വീണ്ടും നാടകത്തിന്റെ തിരക്കിലാണ്. 88ല്‍ തുടങ്ങിയ കാകളി തിയേറ്റഴ്‌സ് ജില്ലയിലെ പ്രധാനപ്പെട്ട നാടക ട്രൂപ്പായിരുന്നു. ഇതിന്റെ ഉടമയായ ചന്ദ്രാലയം നാരായണന്‍ ഏറെ പാടുപെട്ടാണ് തിയ്യറ്ററിനെ നല്ല നിലയിലെത്തിച്ചത്.
അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ച ചിറക്കല്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ വെള്ളിക്കോത്ത് കുഞ്ഞി കൃഷ്ണന്‍ നായര്‍, അതിയാമ്പൂര്‍ ബാലകൃഷ്ണന്‍ നായര്‍, വാഴക്കോട് ഈശ്വരന്‍ നമ്പൂതിരി എന്നിവരുടെ മികവുറ്റ അഭിനയം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും അതൊക്കെ ഇന്നും അനുകരണീയമാണെന്ന് പാര്‍ത്ഥന്റെ സാക്ഷ്യം. പയ്യന്നൂര്‍ ബാലകൃഷ്ണന്‍ കഥയെഴുതിയ അങ്കചുരിക, ഹസ്തിനപുരി, ഭീഷ്മര്‍, നാട്ടുപരദേവത എന്നീ നാടകങ്ങള്‍ നാടിന്റെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ളതായിരുന്നു. അതേ സമയം ജനങ്ങളില്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും പൊലിമ പകര്‍ന്നുള്ള പ്രമേയം ഉള്‍ക്കൊള്ളിച്ചുള്ള പുരാണ നാടകങ്ങള്‍ക്കും നിരവധി സ്റ്റേജുകള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നും ഒരു വിഭാഗം പിന്നീട് കൈരളി തീയറ്റേഴ്‌സും തുടങ്ങുകയുണ്ടായി.

പഴയ നാടകനടികളെല്ലാം ഇന്ന് സര്‍ക്കാറിന്റെയും വേണ്ടപ്പെട്ടവരുടെയും തികഞ്ഞ അവഗണന കാരണം സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാതെ പ്രായാധിക്യം കാരണം വീട്ടില്‍ രോഗാവസ്ഥയില്‍ കഴിയുകയാണ്. പുത്തിലോട്ടെ അമ്മിണി, വനജ, വെള്ളിക്കോത്തെ സതി, നീലേശ്വരത്തെ നിര്‍മ്മല എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നടീനടന്മാര്‍ നാടകം ജീവിതമാക്കിയവരാണ്. ഇവരില്‍ ചിലരെല്ലാം കലാരംഗത്ത് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പലരുടോയും ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് പാര്‍ത്ഥന്‍ പറയുന്നു.
സ്‌കൂള്‍ കോളേജുകളില്‍ നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് നല്‍കി സംവിധാനം ചെയ്തും പോട്രേറ്റ,് പെയിന്റിംഗ് എന്നിങ്ങനെയുള്ള ജോലികളില്‍ മുഴുകിയാണ് പ്രൊഫഷണല്‍ നാടകകാലശേഷം പാര്‍ത്ഥന്റെ ജീവിതം. ഒഥല്ലോ, ജീന്‍വാല്‍ജീന്‍, തമസോമാജ്യോതിര്‍ഗമയ, തമസ്സ് എന്നീ നാടകങ്ങളെഴുതി സ്‌കൂള്‍ കോളജുകളില്‍ ഇന്റര്‍സോണിലടക്കം സമ്മാനങ്ങള്‍ നേടികൊടുക്കാനായിട്ടുണ്ട്. യക്ഷഗാനകലാകാരന്‍ ചന്ദ്രഗിരി അമ്പുവിന്റെ നിര്‍ദ്ദേശപ്രകാരം യക്ഷഗാന കലാകാരന്മാര്‍ക്ക് മുഖത്ത് ചായം തേക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി പാര്‍ത്ഥന്‍ കരുതുന്നു. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ കുടുംബസമ്മേതം കഴിയുകയാണ് പാര്‍ത്ഥന്‍ നാരായണന്‍.
Keywords: Parthan Narayanan, Kasaragod, Makeup man