പരയങ്ങാനം മുക്കുണ്ട് പാലം പണി പാതിവഴിയിലായിട്ട് 16 വര്‍ഷം
Apr 2, 2015, 12:15 IST
കരീം പള്ളത്തില്‍
ബേക്കല്‍: (www.kasargodvartha.com 02/04/2015) പളിക്കര പഞ്ചായത്തിനെയും ഉദുമ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൗവ്വല്‍ പരയങ്ങാനം മുക്കുണ്ട് പാലം പണി പാതി വഴിയിലായിട്ട് പതിനാറ് വര്‍ഷം തികയുന്നു. പരയങ്ങാനം, മൗവ്വല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ പാലക്കുന്നിലേക്ക് എത്താന്‍ ആറ് കിലോമീറ്ററോളം കുറഞ്ഞ് കാട്ടുന്ന ഈ പാലത്തിന്റെ പണി പൂര്‍ത്തിയാക്കണമെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയിട്ടും പാലം പണി പാതിവഴിയിലാണ്.
പരയങ്ങാനം പുഴയിലൂടെ ബണ്ട് നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലൂടെ ബൈക്ക് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയും. ഉദുമ പഞ്ചായത്തിന്റെയും പള്ളിക്കര പഞ്ചായത്തിന്റെയും കടുംപിടുത്തമാണ് പാലം പണി നീളാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഉദുമ എം.എല്‍.എ. കെ കുഞ്ഞിരാമനും പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമനും ഉദ്യോഗസ്ഥരും പാലംപണി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. എം.എല്‍.എ യുടെ സന്ദര്‍ശനത്തോടെ പാലം പണി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Bekal, Bridge, Natives, Panchayath, Parayanganam bridge construction on half way.
Advertisement: