പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കാമുകനു വേണ്ടി തിരച്ചില്‍
Jan 2, 2012, 14:49 IST
Musthafa |
പെണ്‍കുട്ടിയോടൊപ്പം മുസ്തഫ നാലുദിവസം കാഞ്ഞങ്ങാട്ടും പിന്നീട് ഒരാഴ്ചക്കാലം മംഗലാപുരത്തും തങ്ങിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചാണ് പോലീസ് ഈ വിവരം ശേഖരിച്ചത്. തൃശൂര്‍ പോലീസ് കാഞ്ഞങ്ങാട്ടെത്തി ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയേയോ മുസ്തഫയെയോ കണ്ടെത്താനായില്ല.
ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സഞ്ജുതോമസ് എന്ന പേരിലാണ് ഇയാള്‍ പ്രണയത്തിലാവുന്നത്. എറണാകുളം പിറവം സ്വദേശിയാണെന്നായിരുന്നു പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നത്. മണ്ണാര്‍ക്കാട് ഭാര്യയും രണ്ട് കുട്ടികളുമുള്ള മുസ്തഫ പ്രണയം നടിച്ച് മറ്റ് മൂന്ന് യുവതികളെ കൂടി കബളിപ്പിച്ചതായി അന്വേഷണത്തിനിടയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മിഴി, കാട്ടുകിളികള്‍ എന്നീ ആല്‍ബങ്ങളില്‍ നായകനായി വേഷമിട്ട ഇയാളുടെ ആകര്‍ഷകമായ ശരീര വടിവും സൗന്ദര്യവും കണ്ടാണ് പല പെണ്‍ കുട്ടികളും ഇയാളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. തൃശൂര്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന് മുമ്പ് എറണാകുളത്തെ ഒരു സെമിത്തേരിയില്‍ കൊണ്ടുപോയി തന്റെ പിതാവിന്റെ കല്ലറയാണെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ച് ഇയാള്‍ പ്രാര്‍ത്ഥിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. കബളിപ്പിച്ച മറ്റ് മൂന്ന് പെണ്‍കുട്ടികളുടെ പണവും സ്വര്‍ണ്ണവും ഇയാള്‍ തട്ടിയെടുത്തിരുന്നു. വ്യാജ പേരിലും വിലാസത്തിലുമാണ് ഇയാള്‍ തട്ടിപ്പ് തുടര്‍ന്നത്.
ഒന്നര മാസസത്തിന് ശേഷം പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് മുസ്തഫ ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുസ്തഫയുടെ തട്ടിപ്പിന്റെ തനിനിറം പുറത്തായത്. മുസ്തഫയെ പിടികൂടാന്‍ തൃശൂര്‍ പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

അതിനിടെ സെല്‍ഫോണ്‍ പ്രണയങ്ങളും അനുബന്ധ കുറ്റങ്ങളും സംസ്ഥാനത്ത് പെരുകി വരുന്നതായി സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. മൊബൈല്‍ ഫോണില്‍ വരുന്ന മിസ്ഡ്‌കോളിലൂടെ പരിചയമാകുകയും തുടര്‍ന്ന് മാസങ്ങളോളം ഊണും ഉറക്കവുമില്ലാതാവുന്ന പെണ്‍കുട്ടികള്‍ പിന്നീട് സെല്‍ഫോണ്‍ കാമുകനുമായി പിന്നീട് ഒളിച്ചോടുന്നതും പുതിയ തലമുറയുടെ പതിവ് രീതിയായി മാറിത്തുടങ്ങി. മൊബൈല്‍ ഫോണിലൂടെ ആരോ കനിയുന്ന പാലും തേനും നുകര്‍ന്ന് സെല്‍ഫോണ്‍ കാമുകനെ തേടിയിറങ്ങി കബളിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് ചെന്നെത്തുന്നത് പെണ്‍വാണിഭ സംഘങ്ങളുടെ കൈയ്യിലാണ്. ഒരു തവണ പോലും കാണാത്ത കാമുകന്മാരുടെ സ്വരത്തെ പ്രണയിക്കുന്നവരുടെ കൂട്ടത്തില്‍ ജാതി-മത-പ്രായ ഭേദമില്ലെന്നാണ് ആശ്ചര്യം. സംസ്ഥനത്ത് ഇത്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പെരുകി വരികയാണ്.
മിസ്ഡ്‌കോള്‍ പ്രണയത്തിലൂടെ പരിചയപ്പെട്ട കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയായ 19 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം രണ്ടാഴ്ചമുമ്പാണ് നടന്നത്. കാസര്‍കോട് പെണ്‍കുട്ടിയെ മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ദില്‍ഷാദ്(28), തന്റെ കൂട്ടുകാരായ നാദിര്‍ഷ(30), ജമാലുദ്ദീന്‍(55) എന്നിവരുടെ സഹായത്തോടെ ഡിസംബര്‍ 14 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മിസ്ഡ്‌കോളിലൂടെ ദില്‍ഷാദും പെണ്‍കുട്ടിയും പരിചയപ്പെട്ടതോടെ ഇത് കലശലായ അനുരാഗമായി മാറി. ഇതിനിടെ യുവതിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹമുറപ്പിച്ചു. സെല്‍ഫോണ്‍ വഴി ഈ വിവരമറിഞ്ഞ ദില്‍ഷാദിന്റെ നിര്‍ദ്ദേശമനുസരിച്ച് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ദില്‍ഷാദും സുഹൃത്തുക്കളോടുമൊപ്പം യുവതി കാറില്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയില്‍ ഡിസംബര്‍ 15 ന് വൈകിട്ട് കോഴിക്കോട് കാക്കച്ചേരിയില്‍ വെച്ച് നാലുപേരും പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇവരെ തേഞ്ഞിപ്പാലം പോലീസ്് പിന്നീട് വിദ്യാനഗര്‍ പോലീസിന് കൈമാറി. ദില്‍ഷാദിനെയും നാദിര്‍ഷായെയും ജമാലുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Girl, Kidnap-case, Kanhangad, Kasaragod, Missed call, Love, police-enquiry, Youth, Escaped