പഞ്ചായത്തുകളുടെ ചരിത്രം ഇനി ദൃശ്യഭാഷയില്‍
May 20, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 20/05/2015) ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ചരിത്രവും വികസന നേട്ടങ്ങളും ഇനി ഡോക്യുമെന്ററിയായി കാണാം. തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന കുടുംബ ശ്രീ മിഷനും സംയുക്തമായി ആവിഷ്‌കരിച്ച മീഡിയാ ശ്രീ പദ്ധതിയാണ് ഇതിന് വഴി ഒരുക്കുന്നത്.
പദ്ധതിയിലൂടെ ജില്ലയുടെ 38 പഞ്ചായത്തുകളെയും മൂന്ന് മുനിസിപ്പാലിറ്റിയുടെയും ചരിത്രം, വികസന നേട്ടം തുടങ്ങിയവ ഡോക്യുമെന്ററിയായി ചിത്രീകരിക്കും. ചെമ്മനാട് പഞ്ചായത്തിലെ ഡോക്യുമെന്ററി ചിത്രീകരണത്തിനാണ് ജില്ലയില്‍ ആദ്യം തിരി തെളിയുന്നത്. പഞ്ചായത്തിലെ ഡോക്യുമെന്റി ചിത്രീകരണം 22,23 തീയ്യതികളില്‍ നടക്കും. കാലിക്കറ്റ് യൂണിവേഴ്‌സിററിക്ക് അഫിലിയേറ്റ് ചെയ്ത കോഴിക്കോട്ടെ സൗത്ത് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം- ഫിലിം ന്യൂ മീഡിയ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് മീഡിയാശ്രീക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്.
ഡോക്യുമെന്ററി ചിത്രീകരണത്തിന് മുന്നോടിയായി പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍ക്കും , സിഡിഎസ് ചെയര്‍പേഴ്‌സണും , രണ്ട് ദിവസത്തെ പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്യുമെന്ററി ചിത്രീകരണത്തിന് 65000 രൂപ പഞ്ചായത്തുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കുടുംബശ്രീ മെംബര്‍ സെക്രട്ടറിമാര്‍ ,ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കായി കണ്ണുരില്‍ ഒരു ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിന്റെ ഈ ഡോക്യുമെന്ററികള്‍ വരും തലമുറയ്ക്ക് പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Keywords : Kasaragod, Kerala, Panchayath, Kanhangad, Media Shree, Technology.