city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ലോറിയിടിച്ച് പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ലോറിയിടിച്ച് പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരിയുടെ നില ഗുരുതരം. പുല്ലൂര്‍ തടത്തിലെ അച്യുതന്‍ നായരുടെ മകളും  അധ്യാപകനായ ചീമേനി വേങ്ങപ്പാറയിലെ ഭാസ്‌ക്കരന്റെ ഭാര്യയുമായ ഗിരിജ(38)യാണ് ഗുരുതരനിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍  എന്‍ ആര്‍ ഇ ജി എഞ്ചിനീയറാണ് ഗിരിജ.

സ്‌കൂട്ടറില്‍ ലോറിയിടിച്ച് പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരിയുടെ നില ഗുരുതരംകഴിഞ്ഞ ദിവസം വൈകുന്നേരം കാലിക്കടവില്‍ നിന്ന് ചെറുവത്തൂരിലേക്ക് ഗിരിജ സ്‌കൂട്ടറില്‍ പോകുമ്പോള്‍ മട്ടലായി-ഞാണങ്കൈ വളവില്‍  വെച്ച് ലോറിയിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഗിരിജയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഗിരിജയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് ജീവനക്കാരിക്ക് ഗുരുതരം

Keywords : Panchayat employee in critical condition after accident, Kanhangad, Accident, Kerala, Kasaragod. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia