ഫുട്‌ബോള്‍ മത്സരത്തിനിടയിലെ സംഘര്‍ഷം; പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകം
Apr 23, 2015, 15:00 IST
ബേക്കല്‍: (www.kasargodvartha.com 23/04/2015) പള്ളിക്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ കാസ്‌ക് കല്ലിങ്കാല്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി റെയ്ഡ് തുടരുന്നു. ബേക്കല്‍ എസ്.ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷമുണ്ടായത്. മത്സരത്തിന് നിലവാരമില്ലെന്നാരോപിച്ച് കാണികള്‍ ഗ്രൗണ്ട് കൈയ്യേറുകയും അക്രമം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെ കല്ലേറുമുണ്ടായിരുന്നു. കല്ലേറില്‍ പരിക്കേറ്റ രണ്ടു പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന 70 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുവരെയായും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് തിരച്ചില്‍ വ്യാപിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ഇവരെ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.

Related News:
പള്ളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; കാണികള്‍ ഗാലറിക്ക് തീയിട്ടു; പോലീസിന് നേരെ കല്ലേറ്
Keywords : Football tournament, Clash, Police, Case, Attack, Injured, Hospital, Bekal, Pallikara, Sports, Kasaragod, Kanhangad.