സംസ്ഥാന പാലിയേറ്റീവ് വളണ്ടിയര്‍ സംഗമത്തിന് തുടക്കമായി
Jan 25, 2012, 19:02 IST
കാഞ്ഞങ്ങാട്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരള സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാന പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം കാഞ്ഞങ്ങാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച് കാമ്പസില്‍ തുടങ്ങി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സന്‍ വി.ഗൗരി അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്റ് കെ.പി.നാരായണന്‍, സംസ്ഥാന ചെയര്‍മാന്‍ എം.ജി.പ്രവീണ്‍, സെക്രട്ടറി ടി.എം.സി.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഫ.മാത്യു പയ്യനാട്ട് സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളില്‍ പി.കരുണാകരന്‍ എം.പി., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. കിടപ്പു രോഗികളുടെയും ദീര്‍ഘ കാല പരിചരണം ആവശ്യമായവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സയന്റിഫിക് സെഷനില്‍ ഡോ.അബ്ദുല്ല മണിമ, ഡോ.ചിത്ര വെങ്കടെശ്വരന്‍, രമേശ് പുല്‍പ്പള്ളി, ഡോ.മാത്യൂസ് നമ്പേലി എന്നിവര്‍ പ്രസംഗിച്ചു.
സംഗമം വ്യാഴാഴ്ച സമാപിക്കും. രോഗികളുടെ തൊഴിലധിഷ്ടിത പുനരധിവാസം, ആരുമില്ലാത്തവരുടെ പരിചരണം, ഹോം കെയര്‍ ആസൂത്രണം, ഓപണ്‍ ഫോറം എന്നിവ വ്യാഴാഴ്ച നടക്കും.

Keywords: Kasaragod, E. Chandrashekaran MLA, Paliative.