'പടന്നക്കാട്ട് കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത് അനധികൃത കെട്ടിടത്തില്‍'
Feb 29, 2012, 17:50 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമായി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് റെയ്ഡിനിറങ്ങിയ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി പണക്കാരന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അനധികൃത കെട്ടിട നിര്‍മ്മാണത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
പടന്നക്കാട്ട് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അനധികൃതമാണെന്ന് വിജിലന്‍സ് അന്വേ.ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ കെട്ടിട നിര്‍മ്മാണത്തിന് നിയമാനുസൃതം നഗരസഭയില്‍ നിന്ന് പെര്‍മിറ്റ് നേടിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫാ ഇബ്രാഹിമിനും ഡോക്ടര്‍ കെ.ഇബ്രാഹിം കുഞ്ഞിക്കും ബന്ധമുള്ളതാണ് ഈ കെട്ടിടം. നഗരസഭാ പരിധിയിലെ അനധികൃതകെട്ടിടനിര്‍മ്മാണത്തിനെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളാനാണ് വിജലന്‍സിന്റെ തീരുമാനം.
ഹൊസ്ദുര്‍ഗില്‍ ഫോര്‍ട്ട് വിഹാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ വാഹന പാര്‍ക്കിംഗ് സ്ഥലം ഒഴിവാക്കി അവിടെ റൂമുകള്‍ പണിത് വാടകയ്ക്ക് നല്‍കിയ സംഭവവും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് സംഘം ഈ കെട്ടിടവും പരിശോധിച്ചു. വാഹന പാര്‍ക്കിംഗിനുവേണ്ടി നീക്കിവെച്ച സ്ഥലത്ത് യാതൊരു നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ മുറികള്‍ പണിതത് നഗരസഭയിലെ ചിലരുടെ അറിവോടെയാണെന്ന സൂചനയും വിജലന്‍സ് സംഘത്തിന് കിട്ടിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കാസര്‍കോട് യൂണിറ്റിന്റെ തീരുമാനം.
മാസങ്ങള്‍ക്ക് മുമ്പ് ഇതേ സംഘം കാഞ്ഞങ്ങാട്ടെത്തി നിരവധി അനധികൃത കെട്ടിട നിര്‍മ്മാണം കണ്ടെത്തിയിരുന്നു. വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും നികുതി ഇനത്തില്‍ രണ്ട് കോടിയോളം രൂപ നഗരസഭ പിരിച്ചെടുക്കാനുണ്ടെന്നാണ് വിജലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൃത്യ വിലോപത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. Keywords: Central University, Padnakkad, Kanhangad, Kasaragod,