പടന്നക്കാട് റെയില്‍വേ മേല്‍പാലം ഉദ്ഘാടനം 17ന് ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും
Dec 13, 2024, 17:46 IST
പടന്നക്കാട്: യാത്രാ ദുരിതം നേരിടുന്നവരുടെ കാത്തിരിപ്പിന് വിരാമം സൃഷ്ടിച്ചു കൊണ്ട് പടന്നക്കാട് റെയില്‍വേ മേല്‍പാലം സെപ്തംബര്‍ 17 ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. 17 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
പൂര്‍ത്തിയാകാനുള്ള ഇരുഭാഗത്തെയും ഡ്രൈനേജ് ഉള്‍പെടെയുള്ള പ്രവര്‍ത്തികള്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്. പാലത്തിലേക്ക് എളുപ്പം പ്രവേശിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പടികള്‍ സ്ഥാപിക്കും. രണ്ടുമാസത്തിനകം പാലത്തില്‍ തെരുവ് വിളക്കുകളും സ്ഥാപിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ടോള്‍പിരിവില്‍ നിന്നും ഒഴിവാക്കിയതായി ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍ വിനോദ് അറിയിച്ചു.
ഇതോടൊപ്പം തദ്ദേശീയരുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പെടുത്തണമെന്ന നിര്‍ദേശവും ഇക്കാര്യം ചര്‍ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നു. പാലത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ പരിസരവാസികള്‍ക്ക് ഒരു കിലോമീറ്ററോളം നടന്നു പോകേണ്ട അവസ്ഥയും യോഗത്തില്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പി കരുണാകരന്‍ എം പി ചെയര്‍മാ നും ഇ ചന്ദ്രശേഖരന്‍ എം എ ല്‍ എ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ ഹസീന താജുദ്ദീനും വി ഗൗരിയും വൈസ് ചെയര്‍മാന്‍മാരാണ്.
Keywords: Padnakkad, Railway, Over bridge, Kanhangad, Inauguration, Oommenchandy, Kasaragod