പടന്നക്കാട് മേല്‍പ്പാലം അഴിമതി; ഡി.വൈ.എഫ്.ഐ പ്രതിരോധ ശൃംഖല തീര്‍ത്തു
Aug 23, 2013, 18:45 IST
കാസര്‍കോട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിലെ അഴിമതിക്കെതിരായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ മേല്‍പ്പാലത്തിന് മുകളില്‍ പ്രതിരോധ ശൃംഖല തീര്‍ത്തു. ഡി.വൈ.എഫ്.ഐയുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടര്‍ന്നാണ് മേല്‍പ്പാലം ടോള്‍ പിരിവിലെ ലക്ഷങ്ങളുടെ അഴിമതി പുറത്ത്‌കൊണ്ട് വന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബര്‍ 13-ാം തീയതിയാണ് ഡി.വൈ.എഫ്.ഐയുടെ സാന്നിധ്യത്തില്‍ ലക്ഷങ്ങളുടെ വ്യാജ റസിപ്റ്റും കണക്കില്‍ പെടാത്ത രണ്ടുലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് പോലീസ് കേസെടുത്ത് ഏതാനും തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു. അഴിമതിയില്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും പൊതുമരാമത്ത് വകുപ്പിനും ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. ഇതിനെതുടര്‍ന്ന് ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ വകുപ്പുതല അന്വേഷണം പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കേസ് തേച്ചുമായ്ച്ചുകളയുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടയിലാണ് വീണ്ടും മുംബൈ ആസ്ഥാനമായ കോണാര്‍ക്ക് കമ്പനിക്ക് ഒട്ടും സുതാര്യമല്ലാതെ 1,62,000 രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയത്. ഇതിന് പിന്നിലും വലിയ അഴിമതിക്കാണ് കളമൊരുക്കിയത്. ഡി.വൈ.എഫ്.ഐയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ഞായാറാഴ്ച അര്‍ധരാത്രിയില്‍ ടോള്‍പിരിവ് തടഞ്ഞിരുന്നു. ടോള്‍ പിരിവിന്റെ മറവില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ദേശീയപാത അധികൃതര്‍ റീ ടെന്‍ഡര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ടോള്‍ പിരിവിലെ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും അഴിമതിക്ക് അവസരം നല്‍കാതെ സുതാര്യമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കമെന്നും ആവശ്യപ്പെട്ട് ടോള്‍ അഴിമതിക്കെതിരെ നടത്തിയ പ്രതിരോധ ശൃംഖലയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. കെ. മണികണ്ഠന്‍, വി. പ്രകാശന്‍, എ.വി സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. ശിവജി ബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Padannakad, DYFI, Protest, Bridge, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.