കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്പെന്‍സറി തുടങ്ങണം: പി. കരുണാകരന് എം.പി
Mar 22, 2013, 17:26 IST
കാസര്‍കോട്: കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്പെന്‍സറി ആരംഭിക്കണമെന്ന് പി. കരുണാകരന് എം.പി. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കാസര്‍കോട്ടാണ് ഇ.എസ്.ഐ. ഡിസ്പെന്‍സറിയുള്ളത്. 7000 തൊഴിലാളികളും ഇവരുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 25,000 പേരാണ് ഡിസ്പെന്‍സറിയെ ആശ്രയിക്കുന്നത്.
ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെയെത്തുന്നത്. യാത്രാക്ലേശവും സാമ്പത്തിക ചെലവും ഇവര്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്പെന്‍സറി തുടങ്ങേണ്ടത് അത്യാവശ്യമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനം പൂര്‍ണമായും ലഭ്യമാക്കുന്ന ഓഫീസ് ജില്ലയില്‍ തുടങ്ങണമെന്നും എം.പി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഒരുലക്ഷം പേരാണ് ഇ.പി.എഫ് അംഗങ്ങളായുള്ളത്. കണ്ണൂരിലെ കമീഷണറേറ്റ് ഓഫീസിനെയാണ് ഇ.പി.എഫ് ആവശ്യങ്ങള്‍ക്കായി ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കണ്ണൂര്‍ വരെയെത്തി ആവശ്യങ്ങള്‍ നടത്തേണ്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Keywords: Kanhangad, ESI, Dispensary, Start, P.Karunakaran MP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News