കളിച്ചുകൊണ്ടിരിക്കേ പിഞ്ചുകുഞ്ഞ് ടെലിവിഷന്‍ തലയില്‍ വീണ് മരിച്ചു
Aug 21, 2015, 12:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) കളിച്ചുകൊണ്ടിരിക്കേ പിഞ്ചുകുഞ്ഞ് ടെലിവിഷന്‍ തലയില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോര്‍ സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കെ.പി ഉണ്ണികൃഷ്ണന്‍ - വിദ്യ ദമ്പതികളുടെ മകന്‍ അര്‍ണവ് (ഒന്ന്) ആണ് മരിച്ചത്.
എറണാകുളത്തെ താമസസ്ഥലത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞ് ടിവി സ്റ്റാന്‍ഡില്‍ പിടിച്ചുനിന്നപ്പോള്‍ ടിവി മറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
വില്‍ഹെംസണ്‍ ഷിപ്പിങ്ങ് കമ്പനിയിലെ എഞ്ചിനീയറായ ഉണ്ണികൃഷ്ണന്‍ മൂന്ന് മാസത്തെ കോഴ്‌സിനായാണ് എറണാകുളത്തേക്ക് കുടുംബ സമേതം പോയത്. കോഴ്‌സ് കഴിഞ്ഞ് ഓണം ആഘോഷിക്കാനായി ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
Keywords: Kanhangad, Kasaragod, Child, One year old baby dies, TV, Accident, Malabar Wedding.
Advertisement: