കാഞ്ഞങ്ങാട്ടെ വ്യാജപാസ്പോര്‍ട്ട് കേസില്‍ ഒരാള്‍ കൂടി പിടിയില്‍
May 30, 2012, 16:34 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജപാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റില്‍. അണങ്കൂരിലെ കുഞ്ഞാമദിന്റെ മകന്‍ അബ്ദുള്‍ ലത്തീഫിനെയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് അഡി എസ്ഐ എംടി മൈക്കിള്‍ അറസ്റ്ചെയ്തത്. 2010 ല്‍ കൊളവയലിലെ ഒരാളുടെ പേരില്‍ വ്യാജവിലാസമുണ്ടാക്കി പാസ്പോര്‍ട്ട് നേടിയ കേസില്‍ പ്രതിയാണ് അബ്ദുള്‍ ലത്തീഫ്. ലത്തീഫിനെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ലത്തീഫിനെ പോലീസ് പിടികൂടിയത്. അതിനിടെ ഒരു വ്യാജ പാസ്പോര്‍ട്ട് കേസില്‍കൂടി ചൊവ്വാഴ്ച അറസ്റിലായ കോളവയല്‍ പോസ്റ് ഓഫീസിലെ പോസ്റ്മാന്‍ ബാലനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ബാലന്‍ നിരവധി വ്യാജ പാസ്പോര്‍ട്ട് കേസുകളില്‍ പ്രതിയാണ്. കൊളവയലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് വ്യാജ പാസ്പോര്‍ട്ടിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബാലന് വ്യാജ പാസ്പോര്‍ട്ട് ഇടപാടുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Keywords: Fake Passport Case, Arrest, Kanhangad, Kasaragod