വിവാഹതട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
May 21, 2012, 17:08 IST
കാഞ്ഞങ്ങാട്: വിവാഹതട്ടിപ്പ് സംഘത്തില്‍പെട്ട ഒരാളെകൂടി ഞായറാഴ്ച പോലീസ് കസ്റഡിയിലെടുത്തു. അജാനൂര്‍ കൊളവയലിലെ അന്തൂക്കയാണ് പോലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയാണ് അന്തുക്കയെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റഡിയിലെടുത്തത്. ഈ കേസിലെ മറ്റ് പ്രതികളായ കൊളവയല്‍ സീനത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഫാത്തിമ (40), മകന് അര്‍ഷാദ് (24), പള്ളിക്കര മാസ്തിഗുഡ സ്വദേശി ചപ്പാത്തി ഷാഫിയെന്ന് വിളിക്കുന്ന ഇറച്ചിക്കടക്കാരന് എംജി ഷാഫി (42), പള്ളിക്കര പള്ളിപ്പുഴയിലെ അബ്ദുള്‍ ലത്തീഫ് (36) എന്നിവരെ നേരത്തെ പോലീസ് അറസ്റ് ചെയ്തിരുന്നു.
റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പള്ളിക്കര തായല്തൊട്ടിയിലെ ഇബ്രാഹിമിന്റെ മകള്‍ ഷബാനയെ വിവാഹ തട്ടിപ്പ് സംഘത്തില്‍പെട്ട അര്‍ഷാദ് വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് നാട്ടുകാരുടെ സഹായത്തോടെ സംഘത്തിലെ ചിലരെ ആദ്യംപോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ലത്തീഫ് പിന്നീട് പോലീസ് പിടിയിലാവുകയായിരുന്നു. അന്തുക്ക കൂടി അറസ്റിലായതോടെ ഇനി രണ്ടു പ്രതികളെയാണ് പിടികിട്ടാനുള്ളത്. അന്തുക്കയുടെ അറസ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്നലെ ഉച്ചയ്ക്ക് കസ്റഡിയിലായ അന്തുക്ക ഹൊസ്ദുര്‍ഗ് പോലീസ് സ്റേഷനില്‍ ഏറെനേരം പരാക്രമം നടത്തുകയായിരുന്നു. സ്റേഷനില്‍ ബഹളംവെച്ച അന്തുക്കയെ നിയന്ത്രിക്കാന്‍ പോലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നു.
Keywords: Arrest, Marriage case, Kanhangad, Kasaragod







