തീപൊള്ളലേറ്റ് വൃദ്ധക്ക് ഗുരുതരം
Feb 15, 2012, 16:17 IST
കാഞ്ഞങ്ങാട്: അപസ്മാര രോഗിയായ വൃദ്ധയെ തീപൊള്ളലേറ്റ് ഗുരുതരനിലയില്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനത്തടി പൂടംകല്ലടുക്കത്തെ പരേതനായ വെളുത്തന്റെ ഭാര്യ കമ്മാടത്തുവിനാണ് (60) പൊള്ളലേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചിമ്മിണി വിളക്ക് കത്തിച്ചുവച്ചശേഷം ഉറങ്ങുകയായിരുന്ന കമ്മാടത്തുവിന് പെട്ടെന്ന് അപസ്മാര ബാധയുണ്ടാകുകയും ഇതിനിടയില്‍ കൈ ചിമ്മിണി വിളക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ദേഹത്ത് മറിഞ്ഞ് പൊള്ളലേല്‍ക്കുകയുമായിരുന്നു.
Keywords: Women, fire, Kanhangad, Kasaragod