city-gold-ad-for-blogger

അസുഖത്തില്‍ മനംനൊന്ത് വൃദ്ധന്‍ ജീവനൊടുക്കി

അസുഖത്തില്‍ മനംനൊന്ത് വൃദ്ധന്‍ ജീവനൊടുക്കി
നീലേശ്വരം : വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് വൃദ്ധന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി. കിനാനൂര്‍ നെല്ലിയടുക്കത്തെ ചന്തൂഞ്ഞിയാണ് (72) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം വീട്ടിനകത്താണ് ചന്തൂഞ്ഞി ആസിഡ് കഴിച്ചത്. ഉടന്‍ ചന്തൂഞ്ഞിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു.

അള്‍സര്‍ രോഗത്തെ തുടര്‍ന്ന് ചന്തൂഞ്ഞി ചികിത്സ നടത്തി വരികയായിരുന്നു. നിരന്തരം ചികിത്സ നടത്തിയിട്ടും രോഗം വിട്ടുമാറാത്തതില്‍ ചന്തൂഞ്ഞി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മുത്താണിയാണ് ചന്തൂഞ്ഞിയുടെ ഭാര്യ. നാല് മക്കളുണ്ട്.

Keywords:  kasaragod, Kanhangad, Obituary, Suicide 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia