വിദ്യാര്‍ഥികള്‍ക്ക് പുളിച്ച ഭക്ഷണം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും
Aug 7, 2012, 17:50 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ദേശീയപാതയ്ക്കരികില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുളിച്ച പ്രഭാത ഭക്ഷണം നല്‍കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.
ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തും. സംഭവം സംബന്ധിച്ച് തെളിവെടുപ്പിനും അന്വേഷണത്തിനുമായി മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ ആഗസ്ത് 13 ന് ചെമ്മട്ടംവയലിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ എത്തും.
ചെമ്മട്ടംവയല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യു പി-ഹൈസ്‌കൂള്‍ തലത്തിലുള്ള 30 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് പഴകിയ പ്രഭാത ഭക്ഷണം നല്‍കിയത്.
ചെമ്പുപാത്രത്തിലെ ആവിയില്‍ വേവിച്ചെടുത്ത അപ്പവും പച്ചടിയുമാണ് നല്‍കിയത്. എന്നാല്‍ അപ്പത്തിന് വേവ് കുറഞ്ഞുവെന്ന് മാത്രമല്ല പുളിച്ചതുമായിരുന്നു. വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ ധാര്‍ഷ്ട്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളില്‍ പലരും പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുകയായിരുന്നു.
ഹോസ്റ്റലില്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് കുട്ടികള്‍ വിവരിച്ചതോടെ മനസ്സലിഞ്ഞ അധ്യാപകര്‍ സ്വന്തം ചെലവില്‍ കുട്ടികള്‍ക്ക് ബ്രഡ്ഡും ചായയും വാങ്ങിക്കൊടുത്ത് ക്ലാസ് മുറിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.ഹോസ്റ്റല്‍ അധികൃതരുടെ നടപടിയില്‍ ആദിവാസി സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു.

Keywords: Old food, Pre Metric Hostel, Chemmattamvayal, Students, HR commission, Enquiry, Kasaragod