city-gold-ad-for-blogger
Aster MIMS 10/10/2023

തീരദേശ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും നടപടി സ്വീകരിക്കണം: ഒ. രാജഗോപാല്‍

കാസര്‍കോട്: (www.kasargodvartha.com 26.10.2014) രാജ്യസുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തില്‍ കടലോര മേഖലയില്‍ വിദേശ ശക്തികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സര്‍ക്കാര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വികസനത്തിന് നേരെ മുഖം തിരിക്കുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.

തീരദേശ മേഖലയുടെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ വികസനത്തിനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുബൈ ആക്രമണത്തിന് കടലിലൂടെയാണ് ഭീകരവാദികള്‍ എത്തിയത്. കേരളത്തില്‍ തീരദേശം വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പണവും കള്ളനോട്ടുകളും എത്തുന്നു. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്‌വ്യവസ്ഥയും അട്ടിമറിക്കുന്ന ശക്തികള്‍ക്ക് തണലേകുന്ന ഭരണ കൂടമാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം.

വിദേശ കപ്പലുകള്‍ ആധുനിക സംവിധാനങ്ങളോടെ മത്സ്യബന്ധനം നടത്തുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്വാനത്തിന്റെ ഫലം ഇടത്തട്ടുകാര്‍ തട്ടിയെടുക്കുന്നു. മത്സ്യം സൂക്ഷിക്കുന്നതിന് സംവിധാനം പോലുമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണനയും തീരദേശ വികസനത്തിന് ആസൂത്രണവും വേണം. ആവശ്യത്തിന് തുറമുഖങ്ങള്‍ നിര്‍മിക്കണം. ഗുജറാത്തിന്റെ തീരദേശ മേഖലയെ വികസനത്തില്‍ ഒന്നാമതെത്തിച്ച നരേന്ദ്ര മോഡിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

കെ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ദാമോദരന്‍ ആര്‍കിടെക്ട്, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ. വേലായുധന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നേതാക്കളായ പുരുഷോത്തമന്‍, എന്‍.പി. രാധാകൃഷ്ണന്‍, ഭുവനേശന്‍, ഒ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജി. രാധാകൃഷ്ണന്‍, ഉദയഘോഷ് എന്നിവര്‍ സംബന്ധിച്ചു. കെ. രജനീഷ് ബാബു സ്വാഗതവും സുനില്‍ മാഹി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തീരദേശ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും നടപടി സ്വീകരിക്കണം: ഒ. രാജഗോപാല്‍

Keywords : Kasaragod, BJP, RSS, Programme, Kanhangad, Kerala, Fisher-workers, O Rajagopal, State Conference. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL