Allegation | കാഞ്ഞങ്ങാട്ടെ നഴ്സിംഗ് കോളജ് വിദ്യാർത്ഥിനിയുടെ മരണം: വാർഡനെതിരെ ആത്മഹത്യാ പ്രേരണ കേസ് കുറ്റം ചുമത്തി കോടതിക്ക് റിപ്പോർട്ട് നൽകി

● രാജപുരം സ്വദേശിനി ചൈതന്യയാണ് മരിച്ചത്.
● വാർഡനെതിരെ നേരത്തെ അസഭ്യം പറഞ്ഞതിന് കേസെടുത്തിരുന്നു.
● വിദ്യാർത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത ശേഷമാണ് പുതിയ കേസ്.
● കോളേജിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നിരുന്നു.
● അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.
കാഞ്ഞങ്ങാട്: (KasargodVartha) നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മൂന്ന് മാസത്തിന് ശേഷം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത സംഭവത്തിൽ നഴ്സിംഗ് സ്കൂളിലെ വാർഡൻ ചിറ്റാരിക്കാൽ സ്വദേശിനി ഓമനക്കെതിരെ ഹൊസ്ദുർഗ് പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് നൽകി.
രാജപുരം പാണത്തൂർ സ്വദേശി ചൈതന്യ (21) മരിച്ച സംഭവത്തിലാണ് നഴ്സിംഗ് സ്കൂൾ വാർഡനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തിയത്. നേരത്തെ അസഭ്യം പറഞ്ഞുവെന്നതിന് മാത്രമായിരുന്നു വാർഡനെതിരെ കേസെടുത്തിരുന്നത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് നഴ്സിംഗ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തി മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ നേഴ്സിംഗ് കോളേജിന് മുന്നിൽ വിദ്യാർത്ഥിനികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും സമരം യുവജന സംഘടനകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അസ്വഭാവിക മരണത്തിന് എടുത്ത കേസിലാണ് പ്രേരണ കുറ്റം കൂടി കൂട്ടിച്ചേർത്തത്. ഹോസ്റ്റൽ വാർഡൻ്റെ മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പരാതി.
മരിച്ച ചൈതന്യയുടെ മാതാപിതാക്കളിൽ നിന്നും സഹോദരനിൽ നിന്നും മറ്റ് നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തിയത്.
The warden of a nursing college in Kanhangad has been charged with abetment to death following the death of a student who attempted death in the hostel and passed away after three months of treatment. Police filed the report after investigating allegations of mental harassment by the warden, who was initially booked for verbal abuse.
#Kanhangad #NursingStudentDeath #DeathAbetment #WardenCharged #KeralaNews #JusticeForChaitanya