city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഴ്‌സിംഗ് കോളേജ് അക്രമം;10പേര്‍ക്കെതിരെ കേസ്

നഴ്‌സിംഗ് കോളേജ് അക്രമം;10പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ തടത്തില്‍ പ്രദേശത്ത് പുതുതായി പ്രവര്‍ത്തനമാരംഭിച്ച നഴ്‌സിംഗ് കോളേജിനെതിരെ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമണം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. തടത്തില്‍ ലക്ഷ്മി മേഘന്‍ നഴ്‌സിംഗ് കോളേജിന്റെ മതിലും നിരവധി വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്.
അതിക്രമം തടയാന്‍ ശ്രമിച്ച നഴ്‌സിംഗ് കോളേജിന്റെ സൂപ്പര്‍വൈസര്‍മാരായ സുജിത്ത്, അലക്‌സ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. നഴ്‌സിംഗ് കോളേജ് അധികൃതരുടെ പരാതിപ്രകാരം രാഘവന്‍, ബിനു, ചന്ദ്രന്‍, രമേശന്‍ തുടങ്ങി 10ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിനിടെ നഴ്‌സിംഗ് കോളേജ് അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാന്‍ ഞായറാഴ്ച രാവിലെ തടത്തില്‍ പ്രദേശത്തെത്തിയ പോലീസ് സംഭവവുമായി ബന്ധമില്ലാത്ത ആളെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷത്തിന് കാരണമായി.
നിരപരാധിയായ ആളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് ജീപ്പ് തടയുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെടാത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ നഴ്‌സിംഗ് കോളേജ് മാനേജരെ പോലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു. നഴ്‌സിംഗ് കോളേജിന്റെ മതില്‍ നിര്‍മ്മാണം കേളോത്ത് -തടത്തില്‍ റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ളതാണെന്നും റോഡരികില്‍ കല്ല്‌വെട്ട് കുഴിയുള്ളതിനാല്‍ മതില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കും അപകട ഭീഷണി ഉയര്‍ത്തുമെന്നും ആരോപിച്ച് മതില്‍നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. നഴ്‌സിംഗ് കോളേജ് നിര്‍മ്മാണത്തിനായി തടത്തില്‍ പ്രദേശത്ത് ഏറ്റെടുത്ത ഏക്കര്‍ കണക്കിന് സ്ഥലത്ത് പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം നേഴ്‌സിംഗ് കോളേജിന് നേരെ ആക്രമണമുണ്ടായത്.

Keywords: kasaragod, Kanhangad, Attack, Nursing College, Case, കാഞ്ഞങ്ങാട്, കേസ്, അക്രമം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia