city-gold-ad-for-blogger

ഭാര്യയുടെ നഗ്നരംഗങ്ങള്‍ ഭര്‍ത്താവിന് ഇമെയില്‍ ചെയ്ത യുവാവ് റിമാന്‍ഡില്‍

ഭാര്യയുടെ നഗ്നരംഗങ്ങള്‍ ഭര്‍ത്താവിന് ഇമെയില്‍ ചെയ്ത യുവാവ് റിമാന്‍ഡില്‍
Wife, Husband, Kanhangad, Trikaripur, Email, Remand, Youth, Naked photo, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എടച്ചാക്കൈ സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ ഭര്‍തൃമതിയുടെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് കുളിമുറിയില്‍ നിന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ ജൂനിയര്‍ അക്കൗണ്ടന്റ് എടച്ചാക്കൈയിലെ നസഫലിയെ (22) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. നസഫലിയെ ചൊവ്വാഴ്ച നീലേശ്വരം സി. ഐ. ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. നസഫലിയുടെ അടുത്ത ബന്ധുവും നാദാപുരം കോളേജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയുമായ 24 കാരിയുടെ പരാതി പ്രകാരമാണ് ചന്തേര പോലീസ് കേസെടുത്തത്.

ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിയുടെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്ന നസഫലി യുവതിയുടെ നഗ്നരംഗം ചിത്രീകരിക്കുകയും പിന്നീട് യുവതിയുമായുണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് നഗ്നരംഗങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഇ മെയിലിലൂടെ അയച്ചുകൊടുക്കുകയുമായിരുന്നു.

Keywords: Wife, Husband, Kanhangad, Trikaripur, Email, Remand, Youth, Naked photo, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia