സ്വത്ത് വിവരം വെളിപ്പെടുത്താത്തതിന് കാഞ്ഞങ്ങാട് എ.എസ്.പിക്ക് നോട്ടീസ്
Jan 2, 2012, 15:02 IST
Manjunatha, ASP |
സ്വത്ത് വിവരം വെളിപ്പെടുത്താത്തവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് വിട്ടവരും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുമാണ്. അമേരിക്കയില്‍ കഴിയുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസ് വിട്ടവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ പേര് വിവരം യഥാസമയം കേന്ദ്ര മന്ത്രാലയത്തിന് കൈമാറിയിട്ടില്ല. ഇത് മൂലം കേന്ദ്ര സര്‍ക്കാര്‍ രേഖകളില്‍ ഇവരിപ്പോഴും കേരള കേഡറില്‍ സര്‍വ്വീസില്‍ തുടരുകയാണ്.
രാജേഷ് ദിവാന്‍, വിനോദ് തോമസ്, രാജന്‍ സിംങ്, വിജയശ്രീ കുമാര്‍, സുനില്‍ അസ്‌നാനി, ജി ലക്ഷ്മണന്‍, കെ കെ ചെല്ലപ്പന്‍, കെ ജെ ദേവസ്യ, എന്‍ ഗോപാലകൃഷ്ണന്‍, വിക്രംജിത്ത് സിംങ്, രാജ്പാല്‍ മീണ, ജെ ജയനാഥ്, തോംസണ്‍ ജോസ്,എ ശ്രീനിവാസ്, പി കെ ഷിബു, കെ കെ ബാലചന്ദ്രന്‍, ദീപക് രാജന്‍ എന്നിവരാണ് എച്ച് മഞ്ജുനാഥിന് പുറമെ 2010 ലെ സ്വത്ത് വിവരം വെളിപ്പെടുത്താത്തവര്‍. ഇവരില്‍ രാജന്‍ സിംങ് അമേരിക്കയിലാണ്. ജി ലക്ഷ്മണന്‍ ദീര്‍ഘകാല അവധിയിലാണ്. വിക്രംജിത്ത് സിംങ് പോലീസ് വിട്ടു. എന്‍ ഗോപാലകൃഷ്ണന്‍, കെ കെ ചെല്ലപ്പന്‍, കെ ജെ ദേവസ്യ എന്നിവര്‍ ജനുവരിയില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നുണ്ട്.

അതിനിടെ കേരള പോലീസിലെ എട്ടുപേര്‍ക്ക് ഐ പി എസ് നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പത്ത് പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതെങ്കില്‍ ഇവരില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നീലേശ്വരം സ്വദേശി ടി കെ രാജ്‌മോഹന്‍, കെ ബി ബാലചന്ദ്രന്‍, എസ് സുരേന്ദ്രന്‍, എ വി ജോര്‍ജ്ജ്, എസ് ശശികുമാര്‍, പി എച്ച് അഷ്‌റഫ്, വി സി മോഹന്‍, എ ജെ തോമസ് കുട്ടി എന്നിവര്‍ക്കാണ് പുതുതായി ഐപിഎസ് നല്‍കിയത്.
Keywords: Manjunatha-ASP, Kanhangad, Kasaragod